അനൂപ് മേനോന്‍ വിവാഹിതനാവുന്നു; വധു ഷേമ
Daily News
അനൂപ് മേനോന്‍ വിവാഹിതനാവുന്നു; വധു ഷേമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2014, 1:33 pm

anoopകൊച്ചി: ചലച്ചിത്ര താരം അനൂപ് മേനോന്‍ വിവാഹിതനാവുന്നു. കൊല്ലം പത്തനാപുരം സ്വദേശി ഷേമ അലക്‌സാണ്ടറാണ് വധു. വരുന്ന ഡിസംബറിലാണ് വിവാഹം.

അഞ്ചുവര്‍ഷം നീണ്ട സൗഹൃദമാണ് വിവാഹത്തിലെത്തുന്നത്. ഷേമയ്ക്ക് സിനിമാ രംഗവുമായി ബന്ധമില്ല. പത്തനാപുരം സ്വദേശി പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ.

കോഴിക്കോട് ബാലുശേറി പറമ്പത്ത് വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. ടെലിവിഷന്‍ രംഗത്തുനിന്നാണ് അനൂപ് സിനിമയിലെത്തിയത്. ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ അവതാരകനായിരുന്ന അനൂപ് പിന്നീട് സീരിയലുകളില്‍ സജീവമായി.

പത്ത് വര്‍ഷം മുമ്പ് സിനിമയിലെത്തിയ അനൂപ് നടന്‍, തിരക്കഥാ കൃത്ത് എന്നീ നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. 2002ല്‍ പുറത്തിറങ്ങിയ “കാട്ടുചെമ്പക”മാണ് ആദ്യ ചിത്രം. പകല്‍നക്ഷത്രങ്ങള്‍, കോക്ക്‌ടെയ്ല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ അനൂപിന്റേതായിരുന്നു. “ഡോള്‍ഫിന്‍സ്” ആണ് പുതിയ ചിത്രം.

നേരത്തേ മലയാളത്തിലെ രണ്ട് പ്രമുഖ നടികളുടെ പേര് ചേര്‍ത്ത് അനൂപിനെക്കുറിച്ച് ഗോസിപ്പ് വന്നിരുന്നു. അഭിമുഖങ്ങളില്‍ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം താരം ഒഴിഞ്ഞു മാറുകയായിരുന്നു.