| Tuesday, 17th June 2014, 12:15 am

ഇനി റേഷന്‍ കാര്‍ഡുകള്‍ സ്ത്രീകളുടെ പേരിലാവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ സ്ത്രീകളുടെ പേരിലാവും പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുക. ദേശിയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

ഇതനുസരിച്ച് 18 വയസിന് മുകളിലുള്ള സ്ത്രീകളുടെ പേരിലാവും പുതിയ കാര്‍ഡുകള്‍ നല്‍കുക. 18 വയസ് തികയാത്ത സ്ത്രീ കുടുംബത്തിലുണ്ടെങ്കില്‍ മുതിര്‍ന്ന പുരുഷന്റെ പേരില്‍ താല്‍ക്കാലികമായിട്ടായിരിക്കും റേഷന്‍ കാര്‍ഡ് നല്‍കുക.

സിവില്‍ സപ്ലൈസ് വകുപ്പ് വഴി നല്‍കുന്ന അവശ്യ സാധനങ്ങളുടെ അളവ് തൂക്കം രേഖപ്പെടുത്താന്‍ പ്രത്യേക പേജുകള്‍ പുതിയ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുമെന്നും അനൂപ് ജേക്കബ് അറിയിച്ചു.

We use cookies to give you the best possible experience. Learn more