| Saturday, 23rd November 2013, 9:06 am

തൊഴിലുറപ്പാണ് ലോകത്തിലേറ്റവും മഹത്തായ പദ്ധതിയെന്ന് ആര് പറഞ്ഞാലും എനിക്ക് ചിരി വരും: അനൂപ് ചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അര്‍ത്തുങ്കലില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ബഹളം വെച്ചുവെന്ന കാരണത്താല്‍ പൊലീസ് അറസ്റ്റ് ചെയ്ത നടന്‍ അനൂപ് ചന്ദ്രന്റെ പ്രതികരണം.

“കോണ്‍ഗ്രസിന്റെ ഒരു യോഗം നടക്കുന്നു. വീടിന്റെ സമീപത്ത് നിന്ന് പ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരു മണിക്കൂറായി ശ്രവിച്ചു കൊണ്ടിരുന്ന ശ്രോതാവാണ് ഞാന്‍. അവസാന നിമിഷം ആ മനുഷ്യന്‍ പറഞ്ഞ ഒരു വാചകമുണ്ട്. തൊഴിലുറപ്പാണ് ലോകത്തെ ഏറ്റവും മഹത്തായ പദ്ധതിയെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചിരിച്ചു പോയി. തൊഴിലുറപ്പാണ് ലോകത്തിലേറ്റവും മഹത്തായ കാര്യമെന്ന് കോണ്‍ഗ്രസുകാരനല്ല ഏത് <beep> പറഞ്ഞാലും എനിക്ക് ചിരി വരും.”

ഇന്നലെ വൈകുന്നേരം 8.30 ന് ആരംഭിച്ച സമ്മേളനത്തിനിടെ ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് കേസെടുത്തത്.

സമ്മേളനത്തിനിടെ അനൂപും സുഹൃത്തുക്കളും സ്വാഭാവികമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് സമ്മേളനത്തിലിരുന്നവര്‍ അനൂപിനെ നോക്കുകയും ശ്രദ്ധ അനൂപിലേക്ക് തിരിയുകയുമാണ് ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനൂപിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടര്‍ന്നും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതോടെ പ്രതികരിച്ച അനൂപിനെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അനൂപിനെ സ്ഥലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നാളായി നോട്ടമിട്ടിരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

We use cookies to give you the best possible experience. Learn more