|

കോഴിക്കോട് ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്നതാ പ്രദര്‍ശനം നടത്തി അജ്ഞാതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞു കയറി അജ്ഞാതന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. സ്‌കൂളിന്റെയും ട്യൂഷന്‍ സെന്ററിന്റെയും ഓണ്‍ലൈന്‍ ക്ലാസിലാണ് അജ്ഞാതന്റെ നഗ്നതാ പ്രദര്‍ശനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മീഞ്ചന്ത ഗവ. ഹൈസ്‌കൂള്‍, വിശ്വവിദ്യാപീഠം ട്യൂഷന്‍ സെന്റര്‍ എന്നിവയുടെ ഓണ്‍ലൈന്‍ ക്ലാസിലാണ് അജ്ഞാതന്‍ നുഴഞ്ഞു കയറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ഓണ്‍ലൈന്‍ ക്ലാസ് നടക്കവെ അജ്ഞാതന്‍ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്നതാപ്രദനര്‍ശനം നടത്തുകയുമായിരുന്നു. സ്‌കൂള്‍, ട്യൂഷന്‍ സെന്റര്‍ അധികൃതരുടെ പരാതിയില്‍ പന്നിയങ്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Anonymous performed nudity in an online class