വയാ ഫിലിംസിന്റെ ബാനറില്‍ രാജേഷ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്നും ഇന്നും എന്നും.
നിദ്ര, ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ വീണ്ടും സജീവമായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജിഷ്ണുവാണ് ചിത്രത്തിലെ നായകന്‍. ശ്രീധര്‍ കൃഷ്ണ എന്ന ഡോക്ടര്‍ കഥാപാത്രത്തെയാണ് ജിഷ്ണു അവതരിപ്പിക്കുന്നത്.[]
കഥയെഴുതുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ശ്രീധര്‍കൃഷ്ണ. പണ്ട് കോളജില്‍ പഠിക്കുന്ന കാലത്ത് കഥയെഴുതുകയും അന്നേറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
അതിന്റെ ഓര്‍മകളുമായി ഇപ്പോഴും കഥ എഴുതുവാന്‍ ശ്രമിക്കുന്നു. ശ്രീധര്‍ കൃഷ്ണയ്ക്ക് അതില്‍ വിജയിക്കാന്‍ കഴിയുന്നില്ല.
വിവാഹിതനായ ശ്രീധര്‍ കൃഷ്ണയുടെ മനസ്സിലേക്ക് പുതിയൊരു പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് “അന്നും ഇന്നും എന്നും എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
ജിഷ്ണുവിന്റെ ഭാര്യയായി രാധികയാണ് വേഷമിടുന്നത്. നിഷാന്‍, സിദ്ധിഖ്, സലിംകുമാര്‍, ബിജുക്കുട്ടന്‍, അരുണ്‍, തഷു കൗശിക്, ഷെറീഷ്, രേഖ, സീമ ജി. നായര്‍, റോബിന്‍ ജോളി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.