| Monday, 20th August 2018, 9:59 pm

ഒരു മഹാദുരന്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്, അത് ദേശീയ ദുരന്തമായി കാണണം എന്ന ആവശ്യം സ്വാഭാവികം: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളം നേരിടുന്ന പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യം സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ഒരു മഹാദുരന്തമാണ് നമ്മള്‍ നേരിടുന്നത്, അതിനെ ദേശീയ ദുരന്തമായി കണക്കാക്കണം എന്നാ ആവശ്യം സ്വാഭാവികം മാത്രമണ്.


ALSO READ: മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളിയുടെ രക്ഷാപ്രവര്‍ത്തനത്തെ സൈന്യത്തിന്റെതാക്കി ഇന്ത്യാ ടി.വി; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ


കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കാന്‍ വിവിധ സാങ്കേതിക പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെന്നും, ഇപ്പോള്‍ അപകട നിലയില്ല എന്നുമാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃത്യമായ നാശനഷ്ടങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ട്. അത് ലഭിക്കുന്നുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ആകെ നാശനഷ്ടം കണക്കാക്കി അതിന് തുല്യമായ തുക കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയെടുക്കുക എന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ALSO READ: സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി


അന്‍പതിനായിരം ടണ്‍ ഭക്ഷ്യധാന്യം കേന്ദ്ര സര്‍ക്കാര്‍ കൂടുതലായി അനുവദിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

We use cookies to give you the best possible experience. Learn more