കാസര്‍കോഡ്: വ്യവസായ വകുപ്പിന്റെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി അനൗണ്‍സ്‌മെന്റ് നടത്തിയത് വിവാദത്തില്‍. ഔദ്യോഗിക പരിപാടികളുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് അനൗണ്‍സ്‌മെന്റ് നടത്തിയതെന്നാണ് വിമര്‍ശനങ്ങളുയരുന്നത്.

‘നിഷ്‌കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കുവാന്‍ കഴിയൂവെന്ന സന്ദേശം ഉണര്‍ത്തികൊണ്ട് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ദീപം തെളിയിക്കുന്നു,’ എന്നായിരുന്നു അനൗണ്‍സ്‌മെന്റ്.
കെ.എല്‍- ഇ.എം.എല്‍ ഉദ്ഘാടനത്തിനായി ക്ഷണിച്ചപ്പോഴാണ് വിവാദ അനൗണ്‍സ്‌മെന്റുണ്ടായത്. അതേസമയം, അനൗണ്‍സ്‌മെന്റ് ഇടതുസര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും അഭിപ്രായമുയരുന്നുണ്ട്.
അനൗണ്‍സറുടെ പരിചയകുറവുകൊണ്ടാണ് വീ്‌ഴച സംഭവിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
Content Highlights: Announcement of the Department of Industries praising the Chief Minister