| Friday, 5th November 2021, 3:42 pm

തമിഴിലും സ്റ്റാറായി കുളപ്പുള്ളി ലീല; മികച്ച പ്രതികരണങ്ങള്‍ നേടി അണ്ണാത്തെയിലെ മുത്തശ്ശി കഥാപാത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കലാകാരിയാണ് കുളപ്പുള്ളി ലീല. ഹാസ്യ കഥാപാത്രങ്ങളിലുടെ മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠയാണ് താരം നേടിയിരിക്കുന്നത്. കുളപ്പുള്ളി ലീലയുടെ പുതിയ വേഷത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

രജനികാന്ത് നായകനായ അണ്ണാത്തെയാണ് ലീലയുടെ പുതിയ ചിത്രം. ചിത്രത്തില്‍ മുത്തശ്ശി കഥാപാത്രമായാണ് കുളപ്പുള്ളി ലീല എത്തുന്നത്. മലയാളത്തിലെ ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും മാറി അല്പം സെന്റിമെന്റല്‍ കഥാപാത്രമാണ് അണ്ണാത്തെയിലേത്.

ചിത്രത്തെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടെങ്കിലും ചിത്രത്തില്‍ കുളപ്പുള്ളി അവതരിപ്പിച്ച കഥാപാത്രം മറ്റാരെക്കാളും മികച്ചതാണെന്നാണ് ആരാധക പക്ഷം.

തമിഴിലെ പല ചിത്രങ്ങളിലും കുളപ്പുള്ളി ലീല ഇപ്പോള്‍ സ്ഥിരസാന്നിധ്യമാണ്. രജനികാന്ത്, വിജയ്, വിശാല്‍, നയന്‍താര, യോഗിബാബു തുടങ്ങിയ തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഇതിനോടകം തന്നെ കുളപ്പുള്ളി ലീല അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.

രജനികാന്തിനെ നായകനാക്കി സിരുത്തൈ സിവ അണിയിച്ചൊരുക്കിയ പുതിയ ചിത്രമാണ് അണ്ണാത്തെ. കുളപ്പുള്ളി ലീലയ്ക്ക് പുറമെ നയന്‍താര, സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് ജഗപതി ബാബു തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി. ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

നവംബര്‍ നാലിന് ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം, വിന്റേജ് രജനികാന്തിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ലഭിച്ചതിന്റെ ആവേശത്തിലാണ് രജനി ആരാധകര്‍

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Annathe , Kulappulli Leela, Rajanikanth

Latest Stories

We use cookies to give you the best possible experience. Learn more