| Friday, 16th February 2024, 2:48 pm

ടെസ്റ്റിൽ ടി-20 കളിച്ചു, കൊടുങ്കാറ്റായി ഓസീസ് പെൺപുലി; ചരിത്രനേട്ടത്തിൽ ഒന്നാം സ്ഥാനവും ഇങ്ങെടുത്തു

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ വുമണ്‍സും സൗത്ത് ആഫ്രിക്ക വുമണ്‍സും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ പരമ്പരയിലെ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ ഡബിള്‍ സെഞ്ച്വറി നേടി അന്നബെല്‍ സതര്‍ലാന്‍ഡ് മികച്ച പ്രകടനമാണ് നടത്തിയത്. 256 പന്തില്‍ 210 റണ്‍സാണ് അന്നബെല്‍ നേടിയത്. 27 ഫോറുകളും രണ്ട് സിക്‌സറുകളുമാണ് അന്നബെലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഓസീസ് താരം സ്വന്തമാക്കിയത്.

വുമണ്‍സ് ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് സതര്‍ലാന്‍ഡ് സ്വന്തം പേരിലാക്കി മാറ്റിയത്.

ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഓസ്‌ട്രേലിയന്‍ താരം കാരെന്‍ റോള്‍ട്ടണ്‍ ആയിരുന്നു. 2001ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 301 പന്തില്‍ ആയിരുന്നു താരം ഈ നേട്ടത്തിലെത്തിയത്.

സതര്‍ലാന്‍ഡിന് പുറമെ അലീസ ഹീലി 124 പന്തില്‍ 99 റണ്‍സും ബേത്ത് മൂണി 109 പന്തില്‍ 78 റണ്‍സും അഷ്ലീഗ് ഗാര്‍ഡ്‌നെര്‍ 130 പന്തില്‍ 65 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഒടുവില്‍ ഓസ്‌ട്രേലിയ 579-9 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 76 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസീസ് ബൗളിങ്ങില്‍ ഡാര്‍സി ബ്രൗണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 9.2 ഓവറില്‍ 21 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

സതര്‍ലാന്‍ഡ് മൂന്ന് വിക്കറ്റും താലിയ മഗ്രാത്ത് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് തകരുകയായിരുന്നു.

സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ സൂനെ ലൂസ് 45 പന്തില്‍ 26 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. മറ്റു താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Annabel Sutherland score double century against South africa

We use cookies to give you the best possible experience. Learn more