ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതി പിടിയില്‍.
ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതി പിടിയില്‍.
യൂണിവേഴ്‌സിറ്റിക്ക് സമീപം ബിരിയാണി കച്ചവടം നടത്തുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ (37) എന്നയാളാണ് പിടിയിലായത്.
പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാള്‍ മുമ്പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളാണെന്നും റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ച്ച രാത്രിയാണ് അണ്ണാ സര്‍വകലാശാല ക്യാംപസിലെ ലാബിനു സമീപംവെച്ച് വിദ്യാര്‍ത്ഥി ക്രൂര ബലാത്സംഗത്തിനിരയാവുന്നത്. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം.
സുഹൃത്തിനെ അജ്ഞാതരായ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്.
വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോട്ടൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 64 പ്രകാരം കോട്ടൂര്‍പുരം പൊലീസാണ് കേസെടുത്തത്.
Content Highlight: Anna University Assault case; Accused in custody