പദ്മഭൂഷണ്‍ പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് അണ്ണാ ഹസാരെ
national news
പദ്മഭൂഷണ്‍ പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് അണ്ണാ ഹസാരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 7:41 am

ന്യൂദല്‍ഹി: തനിക്ക് ലഭിച്ച പദ്മഭൂഷണ്‍ രാജ്യത്തിന് തിരിച്ച് നല്‍കുമെന്ന് അണ്ണാ ഹസാരെ. പുരസ്‌കാരത്തിനായുള്ളതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. നിരാഹര പന്തലില്‍ ഇരുന്നാണ് പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് ഹസാരെ വ്യക്തമാക്കിയത്.

കേന്ദ്രത്തില്‍ ലോക്പാല്‍ സംവിധാനവും സംസ്ഥാനങ്ങളില്‍ ലോകായുക്തയും വേണമെന്ന് ആവശ്യപ്പെട്ട് ഹസാരെ നിരാഹാര സമരത്തിലാണ്. നിരാഹരം നാല് ദിവസം പിന്നിടുമ്പോള്‍ ഹസാരെയുടെ ആരോഗ്യസ്ഥിതിയും മോശമാണ്.

“”എനിക്ക് ലഭിച്ച പദ്മഭൂഷണ്‍ പ്രസിഡന്റിന് തിരിച്ചുനല്‍കും. പുരസ്‌കാരത്തിനായുള്ളതൊന്നും ചെയ്തട്ടില്ല. രാജ്യത്തിന് നല്‍കിയ സേവനത്തിന്റെ പേരിലാണ് പുരസ്‌കാരമെങ്കില്‍, ഈയൊരു സാഹചര്യത്തില്‍ ഞാന്‍ എങ്ങനെ ഈ പുരസ്‌കാരം സൂക്ഷിക്കും””-ഹസാരെ വിശദീകരിച്ചു.

ഇതിനിടെ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മോദിയാണ് ഉത്തരവാദിയെന്ന് ഹസാരെ എ.എന്‍.ഐയോട് പറഞ്ഞു. ജന്‍ ആന്തോളന്‍ സത്യഗ്രഹ എന്നപേരില്‍ ജനുവരി 3നാണ് നിരാഹാരം ആരംഭിച്ചത്.

WATCH THIS VIDEO