| Wednesday, 11th October 2017, 10:03 am

മോദിക്കെതിരായി ഒന്നും മിണ്ടാതിരുന്നത് അല്പം പ്രതീക്ഷ ബാക്കിയുണ്ടായിരുന്നതിനാല്‍; എന്നാല്‍ മോദിയുടെ വാക്കിലുള്ള വിശ്വാസം നഷ്ടമായെന്നും അണ്ണാ ഹസാരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാഹസാരെ. മോദിയുടെ വാക്കുകളിലുള്ള വിശ്വാസം തനിക്ക് നഷ്ടമായെന്നും അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുകയല്ലാതെ ലോക്പാല്‍ ലോകായുക്ത ബില്ലുകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ മോദി തയ്യാറാകുന്നില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു.

കുറെ വര്‍ഷമായി ലോക്പാല്‍, ലോകായുക്ത നിയമങ്ങള്‍ പാര്‍ലമെന്റിന്റെ ഒരു സഭകളിലും ചര്‍ച്ച ചെയ്യാതെ വെറും മൂന്ന് ദിവസംകൊണ്ട് ഒരു അമന്‍മെന്റ് ബില്‍ പാസ്സാക്കിയതില്‍ താന്‍ അത്ഭുതപ്പെടുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.

“ലോക്പാല്‍ നടപ്പിലാക്കുമെന്ന വാഗ്ദാനം അധികാരത്തിലേറിയപ്പോള്‍ മോദി മറന്നു. താന്‍ അയച്ച കത്തുകള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ല. ഇത് രാജ്യത്തെ ജനങ്ങളോടുള്ള വഞ്ചനയാണ്. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഒരു പ്രധാനമന്ത്രി ജനങ്ങളോട് ഇപ്പോള്‍ എന്താണ് കാണിച്ചുകൊണ്ടിരിക്കുന്നത്.


Must Read: വെള്ളിത്തിരയില്‍ നിന്നും കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ തലപ്പത്തേക്ക്; രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പിന്നിലെ മാറ്റത്തിന്റെ തലച്ചോറായി രമ്യ


ഏഷ്യയിലെ തന്നെ അഴിമതികള്‍ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ഫോബ്സ് പട്ടിക വ്യക്തമാക്കുന്നു. എങ്ങെയാണ് ഇനി ആളുകള്‍ അദ്ദേഹത്തെ വിശ്വസിക്കുക? മോദിയുടെ വാക്കുകളിലുള്ള വിശ്വാസം എനിക്ക് നഷ്ടമായി കഴിഞ്ഞിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തില്‍ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ ഒന്നും ഞാന്‍ പറയാതിരുന്നത്. അതുകൊണ്ട് ഈ വിഷയങ്ങളെല്ലാം ഉന്നയിച്ച് ദല്‍ഹിയില്‍ ഒരു ജനകീയ സമരത്തിന് ഒരുങ്ങുകയാണ് താനെന്നും അണ്ണാ ഹസാരെ പറഞ്ഞു. ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യത്തോടെയോ സമരം തുടങ്ങുമെന്നും അണ്ണാ ഹസാരെ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more