മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അന്ന ബെന്‍. 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ അന്നക്ക് സാധിച്ചിരുന്നു.
എന്നാല്‍ 2022ല്‍ പുറത്തിറങ്ങിയ കാപ്പ എന്ന സിനിമയിലെ കഥാപാത്രത്തിന് അന്ന ബെന്നിന് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ കല്‍ക്കി 2898 എ.ഡിയെ കുറിച്ച് പറയുകയാണ് അന്ന.
ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ ഒരുപാട് ട്രോളുകള്‍ വന്നിരുന്നുവെന്നും എന്നാല്‍ സിനിമ വന്നപ്പോള്‍ എല്ലാവരില്‍ നിന്നും വളരെ നല്ല റെസ്‌പോണ്‍സായിരുന്നു തനിക്ക് കിട്ടിയതെന്നുമാണ് നടി പറയുന്നത്.
‘കല്‍ക്കിയുടെ ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ എനിക്ക് ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. ഞാന്‍ തന്നെ ആ പോസ്റ്റ് കണ്ടിട്ട് ‘ഈശ്വരാ, ഇപ്പോള്‍ വരുമല്ലോ പണി’യെന്ന് ഓര്‍ത്തിരുന്നു. എനിക്ക് ആ പോസ്റ്റര്‍ കണ്ടപ്പോള്‍ ഞാന്‍ എന്തോ ചെറിയ സാധനത്തിന്റെ മുകളില്‍ കയറി ഇരിക്കുന്നത് പോലെയാണ് തോന്നിയത്.
ആ പോസ്റ്റര്‍ കണ്ടപ്പോള്‍ എനിക്ക് തന്നെ ചിരിവന്നു. അതുകൊണ്ട് ആ പോസ്റ്റര്‍ വന്നപ്പോള്‍ ട്രോളിയവരെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല. എന്റെ ഫ്രണ്ട്‌സ് പോലും പോസ്റ്ററിലെ എന്റെ ലുക്ക് കണ്ടപ്പോള്‍ ‘ഈ പടം എന്താണ്’ എന്ന് ചോദിച്ചു.
നിങ്ങള്‍ എനിക്കൊരു ചാന്‍സ് തരൂ. ഇത് കുറച്ച് ഡിഫ്രന്റായ കാര്യമാണ് എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. പക്ഷെ സിനിമ വന്നപ്പോള്‍ എല്ലാവരില്‍ നിന്നും വളരെ നല്ല റെസ്‌പോണ്‍സായിരുന്നു എനിക്ക് കിട്ടിയത്. ആളുകള്‍ക്ക് വളരെ ഡിഫ്രന്റായി തോന്നുകയും ആ കഥാപാത്രം നന്നായി വര്‍ക്കാകുകയും ചെയ്തു,’ അന്ന ബെന്‍ പറഞ്ഞു.
കല്‍ക്കി 2898 എ.ഡി:
2024ല്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. പ്രഭാസ് നായകനായ ചിത്രത്തില്‍ കൈറയെന്ന കഥാപാത്രമായാണ് അന്ന ബെന്‍ എത്തിയത്.
പ്രഭാസിനും അന്ന ബെന്നിനും പുറമെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ബ്രഹ്‌മാനന്ദം, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വന്‍ താരനിര തന്നെ ആ ചിത്രത്തില്‍ ഒന്നിച്ചിരുന്നു.
Content Highlight: Anna Ben Talks About Kalki 2898 AD Movie