മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അന്ന ബെന്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായ കല്‍ക്കി 2898 എ.ഡിയാണ് അന്നയുടെ ഏറ്റവും പുതിയ ചിത്രം. കല്‍ക്കിയില്‍ കൈറയെന്ന കഥാപാത്രമായാണ് അന്ന ബെന്‍ എത്തിയത്. പ്രഭാസിനും അന്ന ബെന്നിനും പുറമെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ബ്രഹ്‌മാനന്ദം, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിച്ചിരുന്നു.
ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക പദുക്കോണിനൊപ്പമുള്ള സീനിനെ കുറിച്ച് പറയുകയാണ് അന്ന ബെന്‍. തനിക്ക് തെലുങ്ക് ഒട്ടും അറിയില്ലെന്നും ഭാഷ അറിയാത്തത് കൊണ്ട് ഡയലോഗുകള്‍ പറയാന്‍ സമയമെടുക്കുമെന്ന് ഉറപ്പായിരുന്നുവെന്നും താരം പറയുന്നു. ദീപികയുമായുള്ള കോമ്പിനേഷനില്‍ തനിക്കായിരുന്നു കൂടുതല്‍ ഡയലോഗുകള്‍ ഉണ്ടായിരുന്നതെന്നും അന്ന കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് സത്യത്തില്‍ തെലുങ്ക് ഒട്ടും അറിയില്ല. വലിയ ആര്‍ട്ടിസ്റ്റുകളുടെ കൂടെയാണ് എന്റെ സീനുകളുള്ളത്. ഭാഷ അറിയാത്തത് കൊണ്ട് എനിക്ക് ഡയലോഗുകള്‍ പറയാന്‍ സമയമെടുക്കുമെന്ന് ഉറപ്പാണ്. അപ്പോള്‍ ഓരോ സീനുകളും എടുക്കുമ്പോള്‍ കൂടെയുള്ളവരെ അത് എങ്ങനെ എഫ്ക്ട് ചെയ്യുമെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. പക്ഷെ എന്നോടൊപ്പം കോമ്പിനേഷന്‍ സീനുള്ള ആളുകളുടെയൊക്കെ ഫസ്റ്റ് ലാങ്വേജ് തെലുങ്ക് ആയിരുന്നില്ല. എല്ലാവരും വേറെ ഭാഷയില്‍ നിന്ന് വന്നവരാണ്. അപ്പോള്‍ എല്ലാവര്‍ക്കും തെലുങ്ക് പഠിക്കാന്‍ എന്നെ പോലെ തന്നെ സമയമെടുത്തു.
ദീപികയുമായുള്ള കോമ്പിനേഷനില്‍ എനിക്ക് കുറച്ച് അധികം ഡയലോഗുകള്‍ ഉണ്ടായിരുന്നു. ദീപിക വളരെ കംഫേര്‍ട്ടബിളായിരുന്നു. ‘നിങ്ങള്‍ക്കാണല്ലോ കുറച്ച് പണിയുള്ളത്, എനിക്ക് കുഴപ്പമില്ല’ എന്ന് പറഞ്ഞു. ദീപിക വളരെ ഫ്രണ്ട്‌ലി ആയിരുന്നു. വളരെ കാഷ്വലായിട്ടാണ് ഞങ്ങള്‍ ഓരോ സീനുകളും ഷൂട്ട് ചെയ്തത്,’ അന്ന ബെന്‍ പറഞ്ഞു.
Content Highlight: Anna Ben Talks About Deepika Padukone