| Thursday, 4th July 2024, 1:43 pm

കൽക്കിയിലെ ആ ആക്ഷൻ സീനിൽ ഞങ്ങൾ ഒന്നിച്ചുണ്ടെങ്കിലും എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല: അന്ന ബെൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന താരമാണ് അന്ന ബെന്‍.

നാല് വര്‍ഷത്തെ കരിയറില്‍ വെറും എട്ട് ചിത്രങ്ങള്‍ മാത്രം ചെയ്ത അന്ന 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കൈയടി നേടിയ കൂട്ടുകാലി എന്ന തമിഴ് ചിത്രത്തിലും അന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡിയാണ് അന്നയുടെ പുതിയ ചിത്രം. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപികാ പദുകോണ്‍ തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രത്തില്‍ അന്ന അവതരിപ്പിച്ച കൈറ എന്ന കഥാപാത്രം ഒരുപാട് കൈയടികള്‍ നേടി.


ഡിസ്റ്റോപ്പിയന്‍ ലോകത്തെ യോദ്ധാവായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അന്ന ബെന്‍.

ഒരു സിനിമയിൽ അഭിനയിച്ചെങ്കിലും തനിക്ക് അമിതാഭ് ബച്ചനെയോ പ്രഭാസിനെയോ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഇതൊരു ഇമാജിൻ മൂവിയാണെന്നും അന്ന ബെൻ പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ബച്ചൻ സാറിനെ കണ്ടിട്ടില്ല. എനിക്ക് സാറുമായിട്ട് കോമ്പിനേഷനില്ല. അതുകൊണ്ട് തന്നെ സാറിനെയും പ്രഭാസ് സാറിനെയും ഞാൻ കണ്ടിട്ടില്ല.

ആ ആക്ഷൻ സീക്വൻസ് നടക്കുന്ന ഏരിയയിലുണ്ട്. പക്ഷെ ഇതൊരു ഇമാജിക്ക് സിനിമയാണ്. നമ്മൾ വിചാരിക്കും ഇവരെല്ലാം ഒരുമിച്ച് ഉണ്ടാവുമെന്ന്. എന്നാൽ ഇവരെല്ലാം പല പല സ്ഥലത്താണ്. അങ്ങനെയൊരു വ്യത്യാസം ഉണ്ടതിൽ.

ഞാൻ ഇതുവരെ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. ആഗ്രഹമുണ്ട്. ചിലപ്പോൾ സിനിമയുടെ എന്തെങ്കിലും പരിപാടിക്ക് കാണുമായിരിക്കും,’അന്ന ബെൻ പറയുന്നു.

Content Highlight: Anna Ben Talk About Amithabh Bachan

We use cookies to give you the best possible experience. Learn more