മലയാളത്തില്‍ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് പ്രേക്ഷകപ്രശംസ നേടിയ യുവനടിയാണ് അന്ന ബെന്‍. താന്‍ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് അന്ന ബെന്‍.
‘കഥ കേള്‍ക്കുമ്പോള്‍ ഇത്തരമൊരു കഥ സിനിമയായാല്‍ ഞാന്‍ കാണുമോ എന്നാണ് ആദ്യം ചിന്തിക്കുന്നത്. അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് പിന്നീടാണ് ആലോചിക്കുന്നത്,’ അന്ന ബെന്‍ പറയുന്നു.
സിനിമകള്‍ പലതും യാദൃശ്ചികമായി സംഭവിക്കുന്നതാണെന്നും പ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ബോധപൂര്‍വ്വം ഒരു ശ്രമവും നടത്തുന്നില്ലെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന ബെന്‍ പറഞ്ഞു.
‘കഥ കേള്‍ക്കുമ്പോള്‍ പ്രേക്ഷകപക്ഷത്തിരുന്നാണ് നോക്കുന്നത്. മിക്കപ്പോഴും വീട്ടില്‍ സിനിമ ചര്‍ച്ചയാകാറുണ്ട്. കഥാപാത്രങ്ങളുടെ അവതരണത്തില്‍ പലതരം ആശയക്കുഴപ്പങ്ങള്‍ ഉയരാറുണ്ട്. പപ്പയുടെ സഹായം വളരെ വലുതാണ്. ഞങ്ങളുടെ വീട്ടില്‍ ഏറ്റവും കൂടുതല്‍ സിനിമ കാണുന്നത് അമ്മയാണ്. അതുകൊണ്ടുതന്നെ അമ്മയ്ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയാറുണ്ട്,’ അന്ന ബെന്നിന്റെ വാക്കുകള്‍.