കൊച്ചി: അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായ സാറാസ് പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ദമ്പതികളുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്റണിയാണ്.
ചിത്രത്തിലെ സാറയെ പോലെ തന്നെ അന്നയ്ക്കും കുഞ്ഞുങ്ങളെ ഇഷ്ടമല്ലേ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് അന്ന ബെന്‍. ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് അന്ന മനസ്സുതുറന്നത്.
‘കുഞ്ഞുങ്ങളെ നോക്കാന്‍ ചിലപ്പോള്‍ എനിക്ക് കഴിയാറുണ്ട്. ചിലപ്പോള്‍ പറ്റാറില്ല. ഒരുപാട് കസിന്‍സും കുഞ്ഞ് പിള്ളേരും എനിക്ക് ചുറ്റുമുണ്ട്. ഫാമിലി ഫംഗ്ഷനൊക്കെ വരുമ്പോള്‍ ഞങ്ങളൊക്കെ ഒരുമിച്ച് കളിക്കാറുണ്ട്. പക്ഷെ ഇത്ര ഗൗരവമായ ചോദ്യങ്ങളെപ്പറ്റി ഞാന്‍ ഇതുവരെ ആലോചിട്ടില്ല. അതൊക്കെ ആ സമയത്താകും കുറച്ചുകൂടി ചിന്തിച്ച് തീരുമാനമെടുക്കുക,’ എന്നായിരുന്നു അന്ന പറഞ്ഞത്.
ആണ്‍-പെണ്‍ വ്യക്തി സ്വാതന്ത്ര്യമാണ് ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും അന്ന പറഞ്ഞു. ചിത്രം കണ്ടതിന് ശേഷം തന്നെ വിളിച്ചവരില്‍ ഭൂരിഭാഗം പേരും പ്രായമായ ദമ്പതികളായിരുന്നുവെന്നും തങ്ങളും ഈ സാഹചര്യത്തിലൂടെ കടന്നുപോയെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും അന്ന പറഞ്ഞു.
ജൂഡ് ആന്റണി സംവിധാനം ചെയ്ത അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് സാറാസ്. ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയത്തെ വിമര്‍ശിച്ചും സ്വീകരിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
മല്ലിക സുകുമാരന്‍, ബെന്നി പി. നായരമ്പലം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.
ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.
ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights; Anna Ben replies to the question of whether she likes children