അനുരാഗ് മനോഹറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇഷ്‌ക്. ഷൈന്‍ ടോം ചാക്കോ, ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. ആ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങറ്റം കുറിച്ച താരമാണ് ശീതള്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശീതള്‍ മലയാളത്തിലേക്ക് തിരിച്ചു വരുകയാണ്.
ബിജിത് ബാല സംവിധാനം ചെയ്ത് നവംബറില്‍ തിയേറ്ററിലെത്തിയ പടച്ചോനെ ഇങ്ങള് കാത്തോളീയാണ് താരത്തിന്റെ പുതിയ ചിത്രം. ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഷൂട്ടിങ് സെറ്റില്‍ ശ്രീനാഥ് ഭാസിയെ ആദ്യമായി കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ആന്‍ ശീതള്‍.
‘ഏതാണ്ട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ മലയാളത്തിലേക്ക് വരുന്നത്. ഇഷ്‌കിന് ശേഷം ഞാന്‍ തെലുങ്കില്‍ അഭിനയിക്കാന്‍ പോയിരുന്നു. കുറേകാലം അവിടെ തിരക്കായിരുന്നു. പിന്നെ തമിഴിലും സിനിമകള്‍ ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൊവിഡ് ഒക്കെ വന്നല്ലോ അങ്ങനെ സിനിമയൊക്കെ മുടങ്ങി.
പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമയുടെ സെറ്റില്‍ വെച്ച് ആദ്യം ഭാസിയെ കണ്ടപ്പോള്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എനിക്ക് ഇതിന് മുമ്പ് ഭാസിയെ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ പുള്ളി എങ്ങനെയാണ് പെരുമാറുന്നത് എന്നൊരു പിടി ഉണ്ടായിരുന്നില്ല. എല്ലാവരോടും ഒരു പോലെയാണോ പെരുമാറുന്നത് അങ്ങനെ കുറേ സംശയങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. കണ്ടപ്പോള്‍ തന്നെ ഇങ്ങോട്ട് കയറി സംസാരിച്ചു. എന്തൊക്കെ ഉണ്ട് വിശേഷം തുടങ്ങി പലകാര്യങ്ങളും സംസാരിച്ചു. എന്നോട് മാത്രമായിരുന്നില്ല. സെറ്റില്‍ കുറേ പുതിയ പിള്ളാരുണ്ടായിരുന്നു, അവരോടും ഇതുപോലെ തന്നെ സംസാരിച്ചു,’ ചിരിച്ചുകൊണ്ട് താരം പറഞ്ഞു.
തിയേറ്റര്‍ റിലീസ്‌നെത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്. പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.
content highlight: ann sheethal says about sreenath bhasi