| Thursday, 8th December 2022, 4:06 pm

കമല്‍ ഹാസന്റെയും മീനയുടെയും മകളായിരുന്നു ഞാന്‍, എന്നാല്‍ പിന്നീട് കണ്ടിട്ടവര്‍ തിരിച്ചറിഞ്ഞില്ല: ആന്‍ അലക്‌സിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.വി. രവികുമാറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസനെ നായകനാക്കി 1996ല്‍ പുറത്തിറങ്ങിയ സിനിമയാണ് അവ്വൈ ഷണ്മുഖി. തെന്നിന്ത്യന്‍ താരം മീനയായിരുന്നു ചിത്രത്തിലെ നായിക. സിനിമയില്‍ കമല്‍ ഹാസന്റെയും മീനയുടെയും മകളായി അഭിനയിച്ചത്, ബാലതാരം ആന്‍ അലക്‌സിയാണ് . ഇരുപത്തിയാറ് വര്‍ഷത്തിന് ശേഷം നടി മീനയെ വീണ്ടും കണ്ടുമുട്ടിയതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആന്‍.

‘അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ എനിക്ക് തമിഴ് അറിയില്ലായിരുന്നു. മാത്രമല്ല രജനികാന്തിനെ കുറിച്ച് മാത്രമേ അന്ന് കേട്ടിട്ടുള്ളു. അവരൊക്കെ ഇത്രയും ലെജന്‍ഡ്സാണെന്ന് അഭിനയിക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ നടി മീനയെ കണ്ടിരുന്നു.

അന്ന് അവര്‍ക്കൊരു അവാര്‍ഡ് ലഭിച്ചിരുന്നു. അത് കൊടുത്തത് ഞാനായിരുന്നു. ഞാന്‍ ഇത്രയും വളര്‍ന്നത് കണ്ടപ്പോള്‍ ശരിക്കും അവര്‍ ഷോക്കായി പോയി. ഞാന്‍ ആരാണെന്ന് അവതാരകയാണ് മീനയോട് പറയുന്നത്. അത്ര പോലും എന്നെ കണ്ടിട്ട് അവര്‍ തിരിച്ചറിഞ്ഞില്ലായിരുന്നു.

സിനിമയില്‍ പടക്കം പൊട്ടിക്കുന്ന സീനും അതിന് ശേഷം എന്നെ സ്വിമിങ് പൂളിലേക്ക് വലിച്ചെറിയുന്ന സീനുമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ഷൂട്ട് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലാ ദിവസവും ലൊക്കേഷനില്‍ വന്നിരുന്ന എന്റെ അമ്മ അന്ന് മാത്രം വന്നില്ല. പിന്നെ വെള്ളത്തിലേക്ക് ഇട്ടപ്പോള്‍ എനിക്ക് നീന്തല്‍ പോലും അറിയില്ലായിരുന്നു. അത്രയും കാര്യങ്ങളൊക്കെയേ ഇപ്പോള്‍ എന്റെ ഓര്‍മ്മയിലുള്ളു.

പതിമൂന്ന് വയസുള്ളപ്പോള്‍ മുതല്‍ എനിക്ക് നായികയായി അഭിനയിക്കാനുള്ള അവസരങ്ങള്‍ വന്നിരുന്നു. തമന്നയൊക്കെ വളരെ ചെറിയ പ്രായത്തില്‍ നായികയായി അഭിനയിച്ച് തുടങ്ങിയവരാണ്. നിനക്കും അതുപോലെ ചെയ്യാം എന്നൊക്കെ നിര്‍മാതാക്കള്‍ അന്ന് പറഞ്ഞിരുന്നു.

സാമന്തയാകട്ടെ പകുതി മല്ലു പകുതി തെലുങ്കാണ്, മീനയും അതുപോലെയാണെന്നും അന്ന് പലരും പറഞ്ഞു. അങ്ങനൊരു ഭാഗ്യം എനിക്കും ഉണ്ടെന്നാണ് സിനിമയുമായി സമീപിപ്പിച്ചവര്‍ പലപ്പോഴായി എന്നോട് പറഞ്ഞത്. പക്ഷേ എനിക്ക് ആ ജീവിതം സെറ്റാവുമെന്ന് തോന്നാത്തത് കൊണ്ടാണ് അഭിനയിക്കാതിരുന്നത്.

കമല്‍ സാറിന്റെ മകള്‍ അക്ഷരയെ ഞാന്‍ ഡാന്‍സ് സ്‌കൂളില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. ഇന്‍ഡസ്ട്രിയുമായി എനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഞാന്‍ പാര്‍ട്ടികളില്‍ പോവുകയോ ആളുകളുമായി കൂടി കാഴ്ച നടത്തുകയോ ചെയ്തിരുന്നില്ല. അന്നൊക്കെ അക്ഷരയും ശ്രുതിയും സെറ്റില്‍ വന്നിട്ടുായിരുന്നു. അന്നാണ് അവരെ ആദ്യമായി കാണുന്നത്. എന്നാല്‍, പിന്നീടാണ് അവരുമായി സൗഹൃദമുണ്ടാവുന്നത്,’ ആന്‍ പറഞ്ഞു.

content highlight: ann alexia share her memories of avai shanmugi movie

We use cookies to give you the best possible experience. Learn more