| Saturday, 24th September 2022, 2:33 pm

റിസപ്ഷനിസ്റ്റ് കൊല്ലപ്പെട്ട സംഭവം; നാട്ടുകാര്‍ റിസോര്‍ട്ടിന് തീയിട്ടു, ബി.ജെ.പി നേതാവിനെയും മകനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി നേതാവിനെയും മകനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുന്‍ മന്ത്രി വിനോദ് ആര്യയേയും മകന്‍ അങ്കിത് ആര്യയേയുമാണ് ബി.ജെ.പി പുറത്താക്കിയത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ കൊല്ലപ്പെട്ട യുവതിക്ക് വേണ്ടി ക്യാമ്പെയിനുകളും ശക്തമാകുന്നുണ്ട്.

അതിനിടെ, ബി.ജെ.പി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ വനതാര റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടു. റിസോര്‍ട്ട് പൊളിച്ചുകളയാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമിയും ഉത്തരവിട്ടിരുന്നു.

ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ റിസോര്‍ട്ടിലാണ് 19 വയസുകാരിയായ റിസപ്ഷനിസ്റ്റ് കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് പുല്‍കിത് ആര്യയടക്കം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. റിസോര്‍ട്ടിന്റെ അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത, മാനേജര്‍ സൗരഭ ഭാസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍.

ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയും ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ വിനോദ് ആര്യയുടെ മകനാണ് പുല്‍കിത്. നിലവില്‍ ഉത്തരാഖണ്ഡ് ഒ.ബി.സി. ക്ഷേമ കമ്മിഷന്റെ വെസ് ചെയര്‍മാനാണ് വിനോദ് ആര്യ.

റിസോര്‍ട്ടില റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 18ന് പെണ്‍കുട്ടിയെ കാണാതാകുകയിരുന്നു. ജോലിക്കു പോയ പെണ്‍കുട്ടി മടങ്ങി വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്നു ദിവസത്തിനു ശേഷം 21ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാണാതായ ദിവസം മുതല്‍ റിസോര്‍ട്ട് ഉടമയും മറ്റ് പ്രതികളും ഒളിവിലാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് 22ന് റിസോര്‍ട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ കൊലപാതകത്തിലെ ബി.ജെ.പി ബന്ധം ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതോടെ സംഭവത്തിന് രാഷ്ട്രീയ മാനം വരികയായിരുന്നു.

Content Highlight: Ankita Bhandari murder: Locals torch Uttarakhand resort owned by former BJP minister’s son

We use cookies to give you the best possible experience. Learn more