[] തൃശ്ശൂര്‍: അങ്കണം സാംസ്‌കാരിക വേദി അന്തരിച്ച കലാകാരി ഇ.പിസുഷമയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ 18ാമത് ഇ.പി സുഷമ എന്‍ഡോവ്‌മെന്റ് കണ്ണൂര്‍ സര്‍വ്വകലാശാല ജേണലിസം വിഭാഗം കോഴ്‌സ് ഡയറക്ടറും ഡൂള്‍ ന്യൂസ് ലിറ്റററി
എഡിറ്ററുമായ വി.എച്ച്.നിഷാദിന് ലഭിച്ചു.
“കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ” എന്ന കൃതിയാണ് പുരസ്‌കാരത്തിനര്‍ഹമായത്.
അയ്യായിരം രൂപയുടെ ക്യാഷും, പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് എന്‍ഡോവ്‌മെന്റ്.
ഫെബ്രുവരി 13ന് കണ്ണൂരില്‍ വച്ച് പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍ പുരസ്‌കാരം സമ്മാനിക്കും.
2013ലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച 40 വയസ് കവിയാത്ത എഴുത്തുകാരുടെ കഥക്കാണ് അങ്കണം എന്‍ഡോവ്‌മെന്റ് നല്‍കുന്നത്.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ നിഷാദിന് എം.പി നാരായണപ്പിള്ള കഥാ അവാര്‍ഡ്, മാതൃഭൂമി വിഷുപ്പതിപ്പ് കഥാസമ്മാനം എന്നിവയടക്കം നിരവധി അഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വാന്‍ഗോഗിന്റെ ചെവി, ഷോക്ക്, മിസ്ഡ് കാള്‍, മരമാണ് മറുപടി, മൂന്ന് എന്നിവയാണ് പ്രധാന കൃതികള്‍.