| Tuesday, 5th November 2024, 4:23 pm

ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് എന്നെ ആ ചിത്രത്തില്‍ നിന്ന് മാറ്റിയത് മമ്മൂക്ക; പിന്നീട് മാപ്പുപറഞ്ഞു: അഞ്ജു പ്രഭാകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എണ്‍പതുകളുടെ തുടക്കത്തില്‍ ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് അഞ്ജു പ്രഭാകര്‍. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ നായികയായി മാറാനും അഞ്ജുവിന് സാധിച്ചിരുന്നു. താഴ്വാരം, കൗരവര്‍, മിന്നാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അഞ്ജു മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ലോഹിതദാസിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കൗരവര്‍. മമ്മൂട്ടി, അഞ്ജു,തിലകന്‍, മുരളി, തുടങ്ങിയ വലിയൊരു താരനിരതന്നെ ചിത്രത്തിന് വേണ്ടി അണിനിരന്നിരുന്നു. കൗരവര്‍ എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അഞ്ജു പ്രഭാകര്‍.

നീലഗിരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്നെ കണ്ട് ഞെട്ടിപ്പോയെന്നും, നീ ഇത്ര വലിയ പെണ്ണായോ? എന്ന് ചോദിച്ചെന്നും അഞ്ജു പറയുന്നു. അതിന് മുമ്പ് മമ്മൂട്ടിയുടെ നായികയായി താന്‍ അഭിനയിക്കേണ്ടിയിരുന്ന അഴകന്‍ എന്ന ചിത്രത്തില്‍ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് മമ്മൂട്ടിയായിരുന്നു തന്നെ മാറ്റിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

നീലഗിരിയുടെ ഷൂട്ടിങ് സമയത്ത് തന്നെ കണ്ടപ്പോള്‍ മമ്മൂട്ടി അതിന് മാപ്പ് പറഞ്ഞെന്നും സംവിധായകന്‍ ജോഷിയെ വിളിച്ച് അടുത്ത ചിത്രത്തില്‍ താനാണ് നായികയെന്ന് പറഞ്ഞെന്നും അഞ്ജു പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജു പ്രഭാകര്‍.

‘വളരെ യാദൃശ്ചികമായാണ് കൗരവര്‍ എന്ന സിനിമയിലേക്കുള്ള വരവ്. നീലഗിരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂക്ക എന്നെ കണ്ട് ഞെട്ടിപ്പോയി. ‘എടീ നീ ഇത്ര വലിയ പെണ്ണായോ?’ എന്നു ചോദിച്ചു. കാരണം, അന്ന് അഴകന്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ നായികയാവേണ്ടിയിരുന്നത് ഞാനായിരുന്നു. ഞാന്‍ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് മമ്മൂക്കയാണ് മാറ്റിയത്.

പകരം മധുബാല നായികയായി. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, ‘ആ സിനിമയില്‍ നിന്നെ വേണ്ടെന്ന് പറഞ്ഞത് ആരാണെന്ന് അറിയാമോ?’ എന്ന്. എനിക്കറിയാം, മമ്മൂക്കയല്ലേ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സോറി പറയുകയും അപ്പോള്‍തന്നെ ജോഷി സാറിനെ വിളിക്കുകയും ചെയ്തു. അടുത്ത സിനിമ കൗരവറില്‍ അദ്ദേഹത്തിന്റെ നായികയായി ഞാന്‍ അഭിനയിക്കുമെന്ന് ജോഷി സാറിനോട് അദ്ദേഹം പറഞ്ഞു,’

Content Highlight: Anju Prabhakar Says Mammootty removed Her from Azhakan Movie Because He Was Looking Like Child

We use cookies to give you the best possible experience. Learn more