ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ സാധ്യതയില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്
Daily News
ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ സാധ്യതയില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th July 2016, 9:30 am

anju bobyന്യൂദല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ അതല്റ്റിക്‌സില്‍ ഇന്ത്യ മെഡല്‍ നേടാനുള്ള സാധ്യതയില്ലെന്ന് ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം ചെയര്‍പേഴ്‌സണ്‍ അഞ്ജു ബോബി ജോര്‍ജ്. ഇന്ത്യയില്‍ അത്‌ലറ്റിക് ടീം നടത്തുന്ന പ്രകടനം വിദേശരാജ്യങ്ങളില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു. മനോരമ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അഞ്ജു.

2024ഓടെ ഇന്ത്യക്ക് അത്‌ലറ്റിക്‌സില്‍ മെഡല്‍ പ്രതീക്ഷിക്കാമെന്നും അഞ്ജു പറഞ്ഞു. 37 അത്‌ലറ്റുകളാണ് ഇന്ത്യയില്‍ നിന്നും ഇത്തവണ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ 14 പേര്‍ മാത്രമാണ് അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയത്.

കൂടുതല്‍ താരങ്ങള്‍ പോകുന്നുണ്ടെങ്കിലും മെഡല്‍ പ്രതീക്ഷിക്കാവുന്ന പ്രകടനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടണമെങ്കില്‍ വിദേശരാജ്യങ്ങളിലെ താാരങ്ങളുമായി തുടര്‍ച്ചയായിട്ടുള്ള മത്സര പരിചയം വേണമെന്നും അഞ്ജു പറഞ്ഞു.

അതേസമയം മൂന്ന് നാലു ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഫൈനലില്‍ എത്താന്‍ സാധ്യതയുണ്ടെന്നും അഞ്ജു ബോബി ജോര്‍ജ് അഭിപ്രായപ്പെട്ടു.

വിവിധയിനങ്ങളിലായി 121 താരങ്ങളാണ് ഇന്ത്യയില്‍ നിന്നും റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്.