അഞ്ജു ബോബി ജോര്‍ജ് കേന്ദ്രസര്‍ക്കാറിന്റെ 'ഖേലോ ഇന്ത്യ' പദ്ധതിയുടെ ദേശീയ സമിതിയില്‍
Daily News
അഞ്ജു ബോബി ജോര്‍ജ് കേന്ദ്രസര്‍ക്കാറിന്റെ 'ഖേലോ ഇന്ത്യ' പദ്ധതിയുടെ ദേശീയ സമിതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th June 2016, 12:09 pm

anju bobyന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കായിക പദ്ധതിയായ  “ഖേലോ ഇന്ത്യ”യുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജിനെ നിയമിച്ചു.

അഞ്ജുവിനു പുറമേ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ ടീമിന്റെ ദേശീയ കോച്ച് പുല്ലേല ഗോപിചന്ദും സമിതിയില്‍ അംഗത്വം നേടിയിട്ടുണ്ട്. കേന്ദ്ര കായിക സെക്രട്ടറിയാണ് ഏഴംഗ സമിതിയുടെ അധ്യക്ഷന്‍.

എക്‌സിക്യുട്ടീവ് അംഗമായി തെരഞ്ഞെടുത്തതിലൂടെ തന്നെ വലിയ ഉത്തരവാദിത്തമാണ് കേന്ദ്രം ഏല്‍പിച്ചിരിക്കുന്നതെന്ന് അഞ്ജു പ്രതികരിച്ചു. കേരളത്തിലെ കായികതാരങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ കഴിയുന്ന കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അഞ്ജു വ്യക്തമാക്കി.