Advertisement
Daily News
ജയരാജനെ കുത്തിമുറിവേല്‍പ്പിക്കാനില്ല; താന്‍ പ്രാര്‍ത്ഥിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ഇടവക പള്ളിയിലെന്നും അഞ്ജു ബോബി ജോര്‍ജ്ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Oct 15, 04:28 am
Saturday, 15th October 2016, 9:58 am

മന്ത്രിയെ വിവാദങ്ങള്‍ പിടിമുറുക്കിയതു മുതല്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് തന്റെ പള്ളി ഏതാണ് എന്നതാണെന്ന് എന്നതായിരുന്നു എന്നും അഞ്ജു പറയുന്നു.


കോട്ടയം: വ്യവസായ വകുപ്പ് മന്ത്രിസ്ഥാനത്ത് നിന്നും ഇ.പി ജയരാജന്‍ രാജിവെച്ച വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്ന് കായിക താരം അഞ്ജു ബോബി ജോര്‍ജ്. ഇത്തരമൊരു അവസ്ഥയില്‍ അദ്ദേഹത്തെ കുത്തിമുറിവേല്‍പ്പിക്കുന്നത് ശരിയല്ലല്ലോയെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയരാജന്റെ രാജി ഉണ്ടായ വേളയില്‍ അഞ്ജു ബോബി ജോര്‍ജ് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന പള്ളി ഏതെന്നായിരുന്നു നവമാധ്യമങ്ങളിലെ പ്രധാനചര്‍ച്ച.

മന്ത്രിയെ വിവാദങ്ങള്‍ പിടിമുറുക്കിയതു മുതല്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് തന്റെ പള്ളി ഏതാണ് എന്നതാണെന്ന് എന്നതായിരുന്നു എന്നും അഞ്ജു പറയുന്നു.

കണ്ണൂര്‍, പേരാവൂരിലെ സെന്റ് ജോസഫ് ഫൊറോനാ പള്ളിയിലാണ് താന്‍ പോകുന്നതെന്ന് പലരും കണ്ടുപിടിച്ചു. എന്നാല്‍ അത് തന്റെ ഇടവക പള്ളിയാണ്. ഞാന്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കാന്‍ പോകുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടവക പള്ളിയായ കോട്ടയത്തെ പുതുപ്പള്ളി പള്ളിയിലാണെന്നും അഞ്ജു ബോബി ജോര്‍ജ് പറയുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജ് അനധികൃത നിയമനം നടത്തിയെന്ന ആരോപണമായിരുന്നു ഇ.പി ജയരാജന്‍ ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥാനം രാജിവെക്കുന്നതായി അഞ്ജു അറിയിക്കുകയായിരുന്നു.