| Wednesday, 24th May 2017, 12:59 pm

അഞ്ചേരി ബേബി വധക്കേസ്: എം.എം മണിക്കെതിരായ തൊടുപുഴ കോടതിയുടെ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം മണിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ. തൊടുപുഴ കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം.മണി നേരിട്ട് ഹാജരാകണമെന്നായിരുന്നു തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് രാവിലെ ഉത്തരവിട്ടത്. കെ. കെ.ജയചന്ദന്‍ അടക്കമുള്ള മുഴുവന്‍ പ്രതികളും നിര്‍ബന്ധമായും ഹാജരാകണമെന്നായിരുന്നു ഉത്തരവ്.


Dont Miss ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി: ആം ആദ്മിക്കും കോണ്‍ഗ്രസിനും ജയം 


കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കും. കേസില്‍ കുറ്റപത്രം വായിക്കുന്നതും അന്നത്തേക്കു മാറ്റിയിരുന്നു. കഴിഞ്ഞ അഞ്ചു തവണയും പ്രതികള്‍ ഹാജരായിരുന്നില്ല.

മണിക്കു പുറമെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, പാമ്പുപാറ കുട്ടന്‍, ഒ.ജി.മദനന്‍, എ.കെ.ദാമോദരന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 2016 ഡിസംബര്‍ 24 നാണു കുറ്റാരോപണം നിലനില്‍ക്കുമെന്നു കോടതി കണ്ടെത്തിയത്.

1982 നവംബര്‍ 13നു മേലെ ചെമ്മണ്ണാറില്‍ വച്ചായിരുന്നു ബേബി അഞ്ചേരി വെടിയേറ്റു മരിച്ചത്. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒന്‍പതു പേരെയും അന്ന് തെളിവില്ലെന്ന കാരണത്താല്‍ കോടതി വിട്ടയക്കുകയായിരുന്നു.

എന്നാല്‍, 2012 മേയ് 25നു തൊടുപുഴയ്ക്കു സമീപം മണക്കാട്ട് എം.എം.മണി നടത്തിയ പ്രസംഗത്തില്‍, രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തലിനെ തുടര്‍ന്നാണു ബേബി അഞ്ചേരി വധക്കേസ് അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തത്.

We use cookies to give you the best possible experience. Learn more