| Thursday, 18th March 2021, 6:34 pm

കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ചു; ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹികപീഡന പരാതിയുമായി നടി ആഞ്ജലീന ജോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലണ്ടന്‍: ഹോളിവുഡ് നടനും മുന്‍ ഭര്‍ത്താവുമായ ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡാനാരോപണവുമായി നടി ആഞ്ജലീന ജോളി. ബ്രാഡ് പിറ്റിനെതിരെയുള്ള തെളിവുകള്‍ താന്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ആഞ്ജലീന പറഞ്ഞു. യു.എസ് വീക്കിലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബ്രാഡ് പിറ്റിന്റെ അക്രമസ്വഭാവത്തെപ്പറ്റി ഇവരുടെ മക്കളും കോടതിയില്‍ മൊഴി നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മക്കളെ ബ്രാഡ് പിറ്റ് നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാരോപിച്ച് ആഞ്ജലീന പരാതി നല്‍കിയിരുന്നു.

എന്നാല്‍ ആ കേസില്‍ ബ്രാഡ് പിറ്റ് നിരപരാധിയാണെന്നായിരുന്നു കോടതി വിധി. തുടര്‍ന്ന് കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് ആഞ്ജലീന കോടതിയെ സമീപിച്ചിരുന്നു.

ഇവരുടെ വാദം അംഗീകരിച്ച കോടതി കുഞ്ഞുങ്ങളെ ആഞ്ജലീനയുടെ സംരക്ഷണയില്‍ വിടാന്‍ ഉത്തരവിടുകയും ചെയ്തു.

ഒമ്പത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014ലാണ് ഇരുവരും വിവാഹിതരായത്. ഹോളിവുഡ് ആഘോഷിച്ച താരജോഡികളായിരുന്നു ഇരുവരും. എന്നാല്‍ 2016ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുന്നതിനാല്‍ വേര്‍പിരിയുന്നുവെന്നാണ് വിവാഹമോചന വേളയില്‍ ആഞ്ജലീന പറഞ്ഞത്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സജീവമായി ഇടപെട്ടിരുന്നവരെന്ന നിലയിലും ആഞ്ജലീന-ബ്രാഡ്പിറ്റ് ദമ്പതികളെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇവര്‍ക്ക് ആറ് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Anjelina Jolie Files Domestic Violence Petition Aganist Brad Pitt

Latest Stories

We use cookies to give you the best possible experience. Learn more