| Saturday, 18th May 2024, 6:54 pm

ആ സീന്‍ മമ്മൂക്കയുടെ കാല്‍ക്കുലേഷനാണ്; ഇക്കയെ വിശ്വസിച്ച് ഞങ്ങള്‍ ഡ്യൂപ്പില്ലാതെ ഷൂട്ട് ചെയ്യുകയായിരുന്നു: അഞ്ജന ജയപ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രമാണ് ഇത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ചിത്രത്തില്‍ റിസ്‌കിയായിട്ടുള്ള ഒരുപാട് ചെയ്സിങ് സീനുകളും മറ്റുമുണ്ട്. ആ സീനുകളില്‍ ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്ന് ടര്‍ബോ ടീം ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഒരു സീനിന്റെ ഷൂട്ടിനിടയില്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കാര്യം മമ്മൂട്ടിയും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സിനിമയില്‍ മമ്മൂട്ടി ജീപ്പോടിച്ച സീനിനെ കുറിച്ച് പറയുകയാണ് അഞ്ജന ജയപ്രകാശ്.

ആ ജീപ്പ് ഓടിക്കാന്‍ വലിയ പ്രയാസമാണെന്നും എന്നാല്‍ മമ്മൂട്ടിക്ക് അത് മാനേജ് ചെയ്യാന്‍ കഴിഞ്ഞു എന്നുമാണ് താരം പറയുന്നത്. ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജന ജയപ്രകാശ്.

‘ആ ജീപ്പ് ഓടിക്കാന്‍ വലിയ പ്രയാസമാണ്. അതിന് ഒരു റൈറ്റ് തിരിവ് ഉണ്ടായിരുന്നു. പിന്നെ ഇവിടെ ബ്രേക്ക് ചവിട്ടിയാല്‍ രണ്ട് മിനിറ്റ് കഴിഞ്ഞാകും ജീപ്പ് പോയി നില്‍ക്കുന്നത്. പക്ഷെ മമ്മൂക്ക ഒരു അടിപൊളി ഡ്രൈവറായത് കൊണ്ടും അത് മാനേജ് ചെയ്യാന്‍ കഴിയുന്നത് കൊണ്ടും ആ സീന്‍ ചെയ്യാന്‍ കഴിഞ്ഞു.

അത്രയും എക്‌സ്പീരിയന്‍സുള്ളത് കൊണ്ടതാണ് അദ്ദേഹത്തിന് അത് മാനേജ് ചെയ്യാന്‍ സാധിച്ചത്. മമ്മൂക്കയെ വിശ്വസിച്ച് ഡ്യൂപ്പൊന്നും ഇല്ലാതെയാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. നമ്മളങ്ങ് ഇരിക്കുകയാണ്. മമ്മൂക്കക്ക് ഇക്കയെയും കൂടെയുള്ളവരെയും സേഫാക്കണം.

ഒപ്പം ഷോട്ടും ഓക്കെയാക്കണമായിരുന്നു. പിന്നെ സിനിമയുടെ പ്രൊഡ്യൂസറും പുള്ളി തന്നെയാണ്. ഒരു കാല്‍ക്കുലേഷനിലാണ് ആള് ആ സീന്‍ ചെയ്യുന്നത്. ഞങ്ങള്‍ മമ്മൂക്കയെ പൂര്‍ണമായും ട്രസ്റ്റ് ചെയ്താണ് ഇരുന്നത്,’ അഞ്ജന ജയപ്രകാശ് പറഞ്ഞു.


Content Highlight: Anjana Jayaprakash Talks About Jeep Scene In Turbo

We use cookies to give you the best possible experience. Learn more