പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ടർബോയിൽ നായികയായി എത്തുന്നത് അഞ്ജനയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കന്നഡ താരം രാജ്.ബി. ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പാച്ചുവും അത്ഭുതവിളക്കിനും മുമ്പ് മലയാളത്തിൽ പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഓഡിഷനിൽ താരം പങ്കെടുത്തിരുന്നു. എന്നാൽ ചിത്രത്തിലേക്ക് സെലക്ട് ആവാതെ പോവുകയായിരുന്നു. പ്രേമം തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ തനിക്ക് സങ്കടമായിരുന്നുവെന്നും തനിക്ക് ആ കഥാപാത്രം പുള്ളോഫ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് സെലക്ട് ആവാതിരുന്നതെന്നും അഞ്ജന യെസ് എഡിറ്റോറിയലിനോട് പറഞ്ഞു.
‘പ്രേമത്തിനെ കുറിച്ച് പിന്നീട് ആലോചിച്ചിട്ടേയില്ല. ആ ഭാഗത്തേക്ക് നോക്കിയിട്ടേയില്ല. തിയേറ്ററിൽ ഒരു വട്ടം കണ്ടു. അന്ന് നല്ല സങ്കടം തോന്നി അത്രേയുള്ളൂ.
അതിനെ പറ്റി പിന്നീടൊരു സംസാരവും ഉണ്ടായിട്ടില്ല. അവർ അതിന്റെ ഒരു അപ്പ്‌ഡേഷനും പിന്നെ തന്നിട്ടില്ല. ഇപ്പോൾ ടർബോയിൽ അഭിനയിക്കുമ്പോഴാണ് ശബരീഷിനെ കാണുന്നത്.
പിന്നെ ആ സമയത്ത് എന്റെ ആദ്യത്തെ ഓഡിഷൻ ആയിരുന്നു. എനിക്ക് തന്നെ അറിയില്ല ഞാൻ എങ്ങനെയാണ് ചെയ്തതെന്നൊന്നും. ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെയാവും എനിക്ക് സെലെക്ഷൻ കിട്ടാതെ പോയത്. എനിക്കത് പുള്ളോഫ് ചെയ്യാൻ പറ്റിയില്ല,’ അഞ്ജന ജയപ്രകാശ് പറയുന്നു.
Content Highlight: Anjana Jayaprakash Talk About Premam Movie