പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ടർബോയിൽ നായികയായി എത്തുന്നത് അഞ്ജനയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കന്നഡ താരം രാജ്. ബി ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് അഞ്ജന ജയപ്രകാശ്.
മമ്മൂട്ടിക്ക് ഹംസധ്വനി എന്ന കഥാപാത്രത്തെ പരിചയമുണ്ടായിരുന്നുവെന്നും സംശയങ്ങൾ ഒന്നും ചോദിക്കാതെ തന്നെ അദ്ദേഹം നിർദദേശങ്ങളെല്ലാം നൽകിയിരുന്നുവെന്നും അഞ്ജന പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.
‘ടർബോ സെറ്റിൽ വച്ചാണ് ഞാൻ ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്നദ്ദേഹത്തിന് ഷൂട്ട് ഇല്ലാതിരുന്നതു കൊണ്ട് സാക്ഷാൽ മമ്മൂട്ടിയുടെ ലുക്കിലാണ് ആദ്യം കണ്ടതും സംസാരിച്ചതും. അദ്ദേഹത്തിന് ‘ഹംസ ധ്വനി’യെ പരിചയമുണ്ടായിരുന്നു. ആദ്യ ദിവസം സത്യത്തിൽ ഞാൻ മമ്മൂക്കയെ കുറെ നേരം നോക്കിനിന്നു.
ഷൂട്ടിന്റെ സമയത്തും പ്രമോഷന്റെ ഭാഗവുമായി നല്ല ക്വാളിറ്റി ടൈം മമ്മൂക്കയോടൊപ്പം കിട്ടി. എല്ലാ മലയാളികളെ പ്പോലെ എനിക്കും ആദ്യം കണ്ടപ്പോൾ സ്റ്റാർ സ്ട്രക്ക് ഫീലായിരുന്നു. ജോസും ഇന്ദുലേഖയുമായി അഭിനയിച്ചു തുടങ്ങിയപ്പോൾ ഓക്കെയായി.
എല്ലാ അഭിനേതാക്കളെയും കംഫർട്ടബിൾ ആക്കുന്ന കക്ഷിയാണല്ലോ മമ്മൂക്ക. ചോദിച്ചില്ലെങ്കിലും അദ്ദേഹം ഇങ്ങോട്ടു നിർദേശങ്ങൾ പറയും,’ അഞ്ജന പറയുന്നു.
Content Highlight: Anjana Jayaprakash Talk About Mammootty