ആ കഥാപാത്രം ഒരു ക്രഷ് മെറ്റീരിയൽ ആയിരുന്നു: അഞ്ജന ജയപ്രകാശ്
Entertainment
ആ കഥാപാത്രം ഒരു ക്രഷ് മെറ്റീരിയൽ ആയിരുന്നു: അഞ്ജന ജയപ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th May 2024, 12:18 pm

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ടർബോയിൽ നായികയായി എത്തുന്നത് അഞ്ജനയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കന്നഡ താരം രാജ്. ബി ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ഹംസധ്വനിയെ കുറിച്ച് പറയുകയാണ് താരം. ആദ്യമായി ആ കഥാപാത്രത്തെ സിനിമയിൽ കാണിക്കുമ്പോൾ പാച്ചുവിന് ഉണ്ടാവുന്ന അതേ റിയാക്ഷൻ തന്നെയാണ് പ്രേക്ഷകർക്കും ഉണ്ടാവുന്നതെന്ന് അഞ്ജന പറയുന്നു.

സിനിമ മുന്നോട്ട് പോവുന്നതനുസരിച്ചാണ് ഹംസ ധ്വനിയോടുള്ള സമീപനം പ്രേക്ഷകർക്കും മാറി വരുന്നതെന്ന് താരം പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അഞ്ജന.

‘പാച്ചു എന്ന കഥാപാത്രം ഹംസധ്വനിയെ എങ്ങനെ കാണുന്നു. അതുപോലെ തന്നെയാണ് പ്രേക്ഷകരും ഹംസധ്വനിയെ കാണുന്നത്. ആദ്യമായി ധ്വനിയെ കാണിക്കുമ്പോൾ പാച്ചുവിനും പ്രേക്ഷകർക്കും ഉണ്ടാവുന്ന റിയാക്ഷൻ ഒരുപോലെയാണ്. ഇതാരാണ് എന്നൊരു ചോദ്യമാണ്.

പിന്നെ ഒരു ഇറിറ്റേഷനായി മാറുന്നു. പിന്നെ അത് അങ്ങനെയൊന്നുമല്ലായെന്നും കഥാപാത്രത്തിന്റെ സ്വീറ്റ് സൈഡ് കാണുകയും ചെയ്യുന്നു. പിന്നെ ആ കഥാപാത്രം ഓപ്പൺ ആവുന്നു. പ്രേക്ഷകരുടെയും സമീപനം മാറി വരുകയാണ്. ഹംസ ധ്വനി പ്രേക്ഷകർക്ക് ഒരു ക്രഷ് മെറ്റീറിയലായിരുന്നു ശരിക്കും,’ അഞ്ജന ജയപ്രകാശ് പറയുന്നു.

അതേസമയം ഈ മാസം 23 നാണ് ടർബോ തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏറ്റവും ചെലവുള്ള ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ടർബോയുടെ ട്രെയ്ലറിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

 

Content Highlight: Anjana Jayaprakash Talk About Her Character In pachuvum Albhudha Villkum Movie