പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ടർബോയിൽ നായികയായി എത്തുന്നത് അഞ്ജനയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കന്നഡ താരം രാജ് ബി. ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിലെ ഫൈറ്റ് സീനുകൾ ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് അഞ്ജന. ആക്ഷൻ സീനിൽ താൻ ടെൻഷൻ അടിച്ചിരിക്കുമ്പോൾ മമ്മൂട്ടി എന്തിനും റെഡിയായി നിൽക്കുകയായിരുന്നുവെന്ന് അഞ്ജന പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അഞ്ജന.
‘എല്ലാ സ്റ്റണ്ടുകളും കൃത്യമായ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചാണ് ചെയ്തത്. എങ്കിലും എല്ലാവർക്കും ചെറിയൊരു പേടിയുണ്ടായിരുന്നു. സ്റ്റണ്ടിന്റെ ഭാഗമായി ഹാർനെസ് ഉപയോഗിച്ച് എന്നെ പൊക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. എനിക്ക് അതെല്ലാം പുതിയ കാര്യങ്ങളാണ്.
അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറുമ്പോൾ തോന്നുന്ന താരം പിരുപിരുപ്പായിരുന്നു എനിക്ക്. മറുവശത്ത് മമ്മൂക്കയാണെങ്കിൽ എന്തിനും റെഡിയായി നിൽക്കുകയാണ്,’അഞ്ജന പറയുന്നു.
താൻ മമ്മൂട്ടിയുടെ പലതരത്തിലുള്ള നോട്ടങ്ങൾ കണ്ട് പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഒരു നോട്ടത്തിൽ തന്നെ പല കാര്യങ്ങൾ അവതരിപ്പിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും അഞ്ജന പറഞ്ഞു.
‘മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോൾ പിടിച്ചു നിൽക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. സംവിധായകൻ എന്തു പറയുന്നോ അതിൽ ശ്രദ്ധിക്കാനാണു ശ്രമിച്ചത്. ദേഷ്യം, പേടി, സങ്കടം, നിസ്സഹായവസ്‌ഥ അങ്ങനെ ഒരുപാട് ഇമോഷനുകളുണ്ട് എന്റെ കഥാപാത്രത്തിന്.
ഒരു നോട്ടത്തിൽ തന്നെ പല കാര്യങ്ങൾ സംവദിക്കുന്ന നടനാണു മമ്മൂക്ക. ഞാൻ നല്ലപോലെ പരിശ്രമിച്ചാലേ കുറച്ചെങ്കിലും ചെയ്യാൻ കഴിയൂ. ആ ബോധ്യം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല തരത്തിലുള്ള നോട്ടങ്ങളൊക്കെ കണ്ടു പഠിക്കാൻ ഞാൻ ശ്രമിച്ചിരു,’താരം പറഞ്ഞു
Content Highlight: Anjana Jayaprakash Talk About Fight Scenes In Turbo Movie