| Thursday, 23rd May 2024, 10:29 pm

എന്നെക്കണ്ടാല്‍ സുമലതയെപ്പോലെയുണ്ടെന്ന് പലരും പറയാറുണ്ട്, പക്ഷേ അവരുടെ ഫാന്‍സ് ഇതറിഞ്ഞാല്‍ എന്നെ തെറിവിളിക്കാന്‍ ചാന്‍സുണ്ട്: അഞ്ജന ജയപ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അഞ്ജന ജയപ്രകാശ്. ഹംസധ്വനി എന്ന കഥാപാത്രത്തെ മലയാളികള്‍ അത്രമേല്‍ നെഞ്ചേറ്റി. മമ്മൂട്ടി നായകനായ ടര്‍ബോയാണ് അഞ്ജനയുടെ പുതിയ ചിത്രം. ഇന്ദുലേഖ എന്ന കഥാപാത്രം ഗംഭീരമാണെന്നാണ് ആദ്യദിനത്തിലെ പ്രതികരണം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്നെക്കാണാന്‍ പഴയകാല നടി സുമലതയെപ്പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് അഞ്ജന പറഞ്ഞു. സുമലതയുടെ ഫാന്‍സ് തന്നെ തെറിവളിക്കുമെന്ന് പേടിച്ച് ഇക്കാര്യം ഒരു ഇന്റര്‍വ്യൂവിലും പറയാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള നടിയാണ് സുമലതയെന്നും തൂവാനത്തുമ്പികള്‍ മുതലാണ് ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും അഞ്ജന പറഞ്ഞു.

‘എന്നെ കാണാന്‍ പഴയ നടി സുമലതയെപ്പോലെയുണ്ടെന്ന് പലരും പറയാറുണ്ട്. ഞാനിത് ഒരു ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടില്ല. കാരണം, സുമലതക്ക് ഒരുപാട് ഫാന്‍സുണ്ട്. അവരെങ്ങാനും എന്നെ തെറി വിളിക്കുമോ എന്നുള്ള പേടി നല്ലവണ്ണം ഉണ്ട്. ഞാന്‍ ജനിക്കുന്നതിന് മുന്നേ സിനിമയില്‍ വന്നയാളാണ് അവര്‍.

എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള നടിയാണ് സുമലത. തൂവാനത്തുമ്പികള്‍ തൊട്ടാണെന്ന് തോന്നുന്നു അച്ഛന്‍ അവരുടെ ഫാനായത്,’ അഞ്ജന പറഞ്ഞു.

അതേസമയം ടര്‍ബോയ്ക്ക് ഗംഭീര പ്രതികരണമാണ് ആദ്യദിനം ലഭിക്കുന്നത്. കേരളത്തില്‍ മാത്രം 500 തിയേറ്ററുകളിലും, വിദേശത്ത് 700 തിയേറ്ററുകളിലുമായാണ് ചിത്രം റിലീസായത്. മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടില്‍ പിറന്ന ടര്‍ബോ ആദ്യദിനം റെക്കോഡ് കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Anjana Jayaprakash saying some people told her that she looks like Sumalatha

We use cookies to give you the best possible experience. Learn more