| Tuesday, 26th May 2020, 12:51 pm

അഞ്ജന ഹരീഷ് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന വാദം തള്ളി ഗോവാ പൊലീസ്; ആത്മഹത്യതന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: മരണത്തിന് മുന്‍പ് അഞ്ജന ഹരീഷ് (ചിന്നു സുള്‍ഫിക്കര്‍) ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദം തള്ളി  ഗോവ പൊലീസ്. നോര്‍ത്ത് ഗോവ പൊലീസ് സൂപ്രണ്ട് ക്രിഷ്ത് പ്രസൂണാണ് ഈ വാദം തള്ളിയത്.
ന്യൂസ് മിനുട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തൂങ്ങിമരണത്തിനെ തുടര്‍ന്നുള്ള ശ്വാസം മുട്ടലാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്.

അഞ്ജന മരിക്കുന്നതിന് മുന്‍പ് ലൈംഗികമായി അക്രമിക്കപ്പെട്ടെന്നും നിര്‍ബന്ധപൂര്‍വ്വം മദ്യം കഴിപ്പിച്ചെന്നും തരത്തില്‍ മലയാള മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അഞ്ജനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടന്നിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

” അത്തരത്തില്‍ ഒന്നുംതന്നെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവരുടെ കൂട്ടുകാരുടെ മൊഴിയിലോ കുടുംബത്തിന്റെ മൊഴിയിലോ അത്തരത്തില്‍ ഒന്ന് പറഞ്ഞിട്ടില്ല. അവരുടെ ആരുടേയും മൊഴികളില്‍ അഞ്ജന ഉപദ്രവിക്കപ്പെട്ടതായി പറഞ്ഞിട്ടില്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരത്തിലുള്ള സൂചിപ്പിക്കലില്ല,” എസ്.പി പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോറന്‍സിക്കിന്റെ രാസപരിശോധന ഫലത്തിന് കാത്തിരിക്കുകയാണെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്ന് സാക്ഷ്യപ്പെടുത്തിയതിനാല്‍ അത് അപ്രസക്തമാണെന്നും എസ്.പി പറഞ്ഞു.

We use cookies to give you the best possible experience. Learn more