തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച് ജനശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായര്‍. ഫാസില്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെയാണ് ബാലതാരമായി നടി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. 2015ല്‍ ബെന്‍ എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ അഞ്ജലിക്ക് സാധിച്ചിരുന്നു.
സ്ഥിരമായി അനിയത്തി വേഷവും അമ്മ വേഷവും ചെയ്തിരുന്ന അഞ്ജലിക്ക് ബ്രേക്ക് നല്‍കിയത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ്. സരിത എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് അഞ്ജലി എത്തിയത്. അനിയത്തി, കൂട്ടുകാരി, ചേച്ചി വേഷങ്ങിലെ പാവം ലുക്ക് പൊളിച്ചത് ദൃശ്യം 2 ആണെന്ന് അഞ്ജലി പറയുന്നു.
ദൃശ്യം 2 മ കണ്ടിട്ടാണ് തമിഴില്‍ ചിത്തയിലേക്ക് തന്നെ വിളിച്ചതെന്നും അഞ്ജലി പറഞ്ഞു. വനിത മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജലി നായര്‍.
‘അനിയത്തി, കൂട്ടുകാരി, ചേച്ചി വേഷങ്ങിലെ പാവം ലുക്ക് പൊളിച്ചത് ദൃശ്യം ടുവാണ്. ആ സിനിമ കണ്ടിട്ടാണ് തമിഴില്‍ ചിത്തയിലേക്ക് വിളിച്ചത്. അയല്‍ക്കാരിയുടെ ലുക്കും ഡള്‍ മേക്കപ്പുമാണ് രക്ഷയായത്. ചിത്തയില്‍ ജോയിന്‍ ചെയ്ത ശേഷമാണു ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. വിവരം സംവിധായകനോടു പറയുമ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു. വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്ന്.
പക്ഷേ, സംഭവിച്ചത് തിരിച്ചാണ്. അവര്‍ വളരെ സന്തോഷത്തോടെ ആ വാര്‍ത്ത കേട്ടു. എനിക്ക് വേണ്ടി ചില സിനുകളൊക്കെ മാറ്റി. ഏഴു മാസമാകുന്നത് വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. വയര്‍ കാമറയില്‍ നിന്നു മറയ്ക്കാനായി ചില സീനുകളില്‍ മുന്നില്‍ കസേരയോ മറ്റേതെങ്കിലും കഥാപാത്രമോ ഉണ്ടാകും. ചിത്തയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കിട്ടി,’ അഞ്ജലി നായര്‍ പറയുന്നു.
Content Highlight: Anjali Nair Talks About Drishyam 2 and chithha movie