| Thursday, 6th March 2014, 4:22 pm

എറണാകുളത്ത് അനിതാ പ്രതാപ് ആം ആദ്മി സ്ഥാനാര്‍ത്ഥിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി: എറണാകുളത്ത് പ്രശസ്ത മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ അനിതാ പ്രതാപ് സ്ഥാനാര്‍ത്ഥിയായേക്കും.

ഇന്ത്യയിലെയും വിദേശത്തെയും നിരവധി പ്രമുഖ മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനിത പ്രതാപ്  ഇപ്പോള്‍ സ്വതന്ത്ര പത്ര പ്രവര്‍ത്തകയാണ്.

മൂവാറ്റുപുഴ സ്വദേശിനിയായ അനിത കെ.ജെ. സൈമണിന്റെയും നാന്‍സിയുടേയും മകളാണ്. ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയായിരുന്ന പത്രപ്രവര്‍ത്തന മേഖലയിലേക്കുള്ള അനിതയുടെ ചുവടുവെയ്പ്പ്.

പിന്നീട് ഇന്ത്യാ ടുഡേ, ടൈം തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും സി.എന്‍.എന്‍ ചാനലിന്റെ സൗത് ഏഷ്യ ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

എല്‍.ടി.ടി.ഇയുടെ ഒളികേന്ദ്രത്തിലെത്തി വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖമാണ് അനിതാ പ്രതാപിനെ കൂടുതല്‍ പ്രശസ്തയാക്കിയത്.

കേരളത്തില്‍ ഏഴുമണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇറക്കുന്നത്. മാവേലിക്കരയില്‍ ജസ്റ്റിസ് സദാനന്ദന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.

തിരുവനന്തപുരത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും യു.എന്‍ ഉദ്യോഗസ്ഥനുമായ അജിത് ജോയിയെയും തൃശൂരില്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിനെയുമാണ് എ.എ.പി സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more