|

ജയിലര്‍ പൊളിച്ചു; ആദ്യ റിവ്യൂയുമായി അനിരുദ്ധ് രവിചന്ദര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലറിന്റെ ആദ്യ റിവ്യൂ പങ്കുവെച്ച് സം?ഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. ട്വിറ്ററിലൂടെയാണ് അനിരുദ്ധ് റിവ്യൂ പങ്കുവെച്ചത്. നിരവധിപേരാണ് അനിരുദ്ധ് പങ്കുവെച്ച റിവ്യൂ റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സിനിമയെ കുറിച്ച് വിശദമാക്കാതെ വിജയം എന്ന് സൂചിപ്പിക്കുന്ന ഇമോജികളാണ് അനിരുദ്ധ് പങ്കുവെച്ചിരിക്കുന്നത്.

ഇതില്‍ നിന്ന് വിജയമുറപ്പിക്കാന്‍ കഴിയുന്ന ഒരു വമ്പന്‍ ചിത്രമാണ് വരാന്‍ പോകുന്നതെന്ന് മനസിലാക്കാമെന്നാണ് പോസ്റ്റ് റീ ഷെയര്‍ ചെയ്തുകൊണ്ട് ആരാധകര്‍ പറയുന്നത്.

വലിയ സ്വീകാര്യതയാണ് ചിത്രത്തിന് റിലീസിന് മുമ്പ് തന്നെ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷോ കേസ് വീഡിയോ വലിയ തരംഗമായിരുന്നു. അതോടൊപ്പം രജനിയുടെ ലുക്കും സിനിമയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഒന്നാണ്.

കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിച്ചുപോകവേ തന്റെ പഴയ കാലത്തിലേക്ക് തിരികെ പോകേണ്ടി വരുന്ന മുത്തുവല്‍ പാണ്ഡ്യനെയായിരുന്നു ഷോ കേസ് വീഡിയോയില്‍ കണ്ടത്. മാസ് വില്ലനായി വിനായകനും വീഡിയോയില്‍ എത്തിയിരുന്നു. മലയാളമാണ് വീഡിയോയില്‍ വിനായകന്‍ സംസാരിക്കുന്നത്. അനിരുദ്ധിന്റെ മ്യൂസിക്കിനൊപ്പം ഒരു മെഗാ മാസ് മൂവി തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍, വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.ആര്‍.ഒ ശബരി.

Content Highlight: Anirudh ravichandhar shares the review of jailer movie

Video Stories