കൊച്ചി: പെരുമ്പാവൂരില്‍ ജിഷാ വധക്കേസ് പ്രതിയായ അമീര്‍ ഉല്‍ ഇസ്ലാമിനെ മൃഗങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ കോടതി കുറ്റവിമുക്തനാക്കി. പെരുമ്പാവൂര്‍ കോടതിയാണ് അമീറിനെ കുറ്റവിമുക്തനാക്കിയത്.
മൃഗങ്ങലെ ഇതര സംസ്ഥാന തൊഴിലാളികള്‍ രതിക്കിരയാക്കുന്നെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയുടെ പുറത്താണ് അമീറിനെതിരെ കേസെടുത്തത്. 2016 ജൂണില്‍ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമീര്‍ ഉല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് മൃഗങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതും താനാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചത്.
എന്നാല്‍ കോടതിയില്‍ ഇയാള്‍ക്കെതിരെയുള്ള കേസ് തെളിയിക്കാനായില്ല. ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ല.
അമീര്‍ ഉല്‍ ഇസ്ലാമിന് ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കെട്ടി ചമച്ച കേസാണിതെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.ഈ വാദം കോടതി ശരിവെയ്ക്കുകയായിരുന്നു.
നിലവില്‍ ജിഷ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കിപ്പെട്ട അമീര്‍ വിയൂര്‍ ജയിലിലാണ്.