|

കോടാലിയുമായി രണ്‍ബീര്‍ കപൂര്‍; ചോര ചീറ്റുന്ന സംഘട്ടനം; അനിമല്‍ പ്രി ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭദ്രകാളി പിക്‌ചേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗുല്‍ഷന്‍ കുമാര്‍, ടി സീരീസ്, സിനി 1 എന്നിവര്‍ അവതരിപ്പിച്ച് സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന ചിത്രത്തിന്റെ പ്രി ടീസര്‍ പുറത്ത്. ഒരു കോടാലിയുമായി രണ്‍ബീര്‍ കപൂര്‍ നിരവധി പേരെ കൊല്ലുന്നതാണ് പ്രി ടീസറില്‍ കാണിക്കുന്നത്.

വെള്ള ഷര്‍ട്ടും ബ്ലാക്ക് ഓവര്‍കോട്ടും ധരിച്ച് മുഖത്ത് മാസ്‌കുമായി നിരവധി പേരെ കാണാം. അതിനിടയില്‍ രണ്‍ബീര്‍ ഒരു കോടാലി എടുക്കുകയും ഇവര്‍ തമ്മിലെ സംഘട്ടനം ആരംഭിക്കുകയും ചെയ്യുകയാണ്. രണ്‍ബീര്‍ ചിലരെ കോടാലി കൊണ്ട് കൊല്ലുകയും ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

നീളന്‍ മുടിയും മുഖത്ത് ഒരുപാട് മുറിവുകളുമായിട്ടാണ് രണ്‍ബീറിനെ ടീസറില്‍ കാണുന്നത്. വെള്ള കുര്‍ത്തയും മുണ്ടുമാണ്
രണ്‍ബിറിന്റെ വേഷം. ചിത്രം ഓഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തും. ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനെത്തും. അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നവര്‍.

ടീസറില്‍ സംഗീതം നല്‍കിയിരിക്കുന്നത് മനന്‍ ഭരദ്വാജാണ്. ലിറിക്‌സ് – ഭൂപീന്ദര്‍ ബബ്ബല്‍, ഗായകര്‍ – മനന്‍ ഭരദ്വാജ്, ഭൂപീന്ദര്‍ ബബ്ബല്‍. പി.ആര്‍.ഒ. – ശബരി

Content Highlight: animal pre release teaser