രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത് വിമർശങ്ങൾ ഏറ്റുവാങ്ങിയ ചിത്രമാണ് അനിമൽ. ഡിസംബർ ഒന്നിന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ജനുവരി 26 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്ങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത അനിമല്‍ ആദ്യദിനം തൊട്ട് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചിരുന്നു. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോള്‍ 900കോടിയോളമാണ് ആഗോള കളക്ഷന്‍.
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തിയത് . ടി സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവരുടെ ബാനറില്‍ ഭൂഷണ്‍ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ് ഈ ചിത്രം നിർമിച്ചത്.
രണ്‍ബീറും രശ്മികയും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയില്‍ അനില്‍ കപൂറും ഒരു പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷമവസാനം തിയേറ്ററിലെത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു അനിമല്‍. വലിയ രീതിയിലുള്ള വയലന്‍സ്, ടോക്‌സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നിട്ടും 2023ലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമകളിലൊന്നാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍.
600 കോടി കളക്ഷന്‍ മറികടന്ന അനിമല്‍ 2018ല്‍ പുറത്തിറങ്ങിയ രണ്‍ബീറിന്റെ ‘സഞ്ജു’ സിനിമ നേടിയ കളക്ഷനെ മറികടന്ന് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രമായി മാറി. ഇതോടെ രണ്‍ബീറിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി ‘സഞ്ജു’ മാറി. മൂന്നാം സ്ഥാനത്ത് 431 കോടി കളക്ഷനുമായി രണ്‍ബീര്‍ – ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്രയാണ് ഉള്ളത്.
Content Highlight: Animal movie’s OTT release date out