Kerala News
ഞാന്‍ മരിക്കുവോളം എഫ്.ബിയിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ..; നോവായി മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സച്ചിയെക്കുറിച്ചുള്ള അനിലിന്റെ പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 25, 02:03 pm
Friday, 25th December 2020, 7:33 pm

കോഴിക്കോട്: നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ച അനില്‍ അവസാനം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് എല്ലാവരിലും നോവ് പടര്‍ത്തുന്നത്.

സംവിധായകന്‍ സച്ചിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു അനില്‍ അവസാന പോസ്റ്റില്‍ പങ്കുവെച്ചിരുന്നത്. താന്‍ മരിക്കുവോളം സച്ചിയുടെ പടമായിരിക്കും ഫേസ്ബുക്ക് കവര്‍ഫോട്ടോയെന്നും അദ്ദേഹം എഴുതി.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അനിലിന്റെ സി.ഐ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് അനില്‍ മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം….

സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anil Nedumangad FB Post Sachy