കോഴിക്കോട്: നടന്‍ അനില്‍ നെടുമങ്ങാടിന്റെ നിര്യാണത്തില്‍ അനുശോചനവുമായി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, അജു വര്‍ഗീസ്, ഷെയ്ന്‍ നിഗം, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവര്‍ അനുശോചിച്ചു.
അനില്‍ നെടുമങ്ങാടിന്റെ ആകസ്മികമായ വിയോഗത്തില്‍ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നുവെന്ന് പിണറായി പറഞ്ഞു.
മലയാള സിനിമയ്ക്ക് മികച്ച ഒരു നടനെയാണ് നഷ്ടമായിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
അനിലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞു. അനില്‍ നെടുമങ്ങാടിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
അനിലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും തന്റെ നിര്‍മാതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്നും പറയാനില്ലെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് അനില്‍ മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Anil Nedumangad Death Condolence Mammootty Mohanlal Manju Warrier Suresh Gopi Prithviraj Sukumaran Pinaray Vijayan Ramesh Chennithala