| Friday, 31st July 2020, 1:44 pm

അനില്‍ മുരളി ഇനി ഓര്‍മ്മ; സംസ്‌ക്കാരം തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര താരം അനില്‍ മുരളിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിയോടെയായിരുന്നു സംസ്‌ക്കാരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ഇന്നലെ രാത്രിയോടെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സിനിമ-സീരിയല്‍ രംഗത്തെ നിരവധി പേര്‍ അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അനില്‍ മുരളിയുടെ മരണം.

ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനില്‍ മുരളി മലയാളം, തമിഴ്, തെലങ്ക് ഭാഷകളിലായി ഇരുനൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. മിക്കതും വില്ലന്‍ വേഷളായിരുന്നു.

ടിവി സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ അനില്‍ മുരളി 1993 ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ അനില്‍ മുരളിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more