ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യദിനം 246 റണ്‍സാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സാണ് നേടിയത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഇന്നിങ്സില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ശുഭ്മന്‍ ഗില്‍ ഏവരുടെയും പ്രതീക്ഷകള്‍ക്ക് വിപരിതമായാണ് കളിച്ചത്. 66 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളടക്കം 23 റണ്‍സ് മാത്രമാണ് ഗില്ലിന് നേടി വിക്കറ്റാവുകയായിരുന്നു ഇന്ത്യ
ഇന്ത്യന്‍ യുവ ബാറ്റര്‍ ശുഭ്മന്‍ ഗില്ലിന്റെ പിഴവുകളെ ചൂണ്ടിക്കാണിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ.
രണ്ടാം ദിവസത്തെ ലഞ്ച് ബ്രേക്ക് സമയത്ത് സംസാരിക്കുകയായിരുന്നു കുംബ്ലെ. സ്പിന്നര്‍ മാരെ നേരിടുമ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള ഗില്ലിന്റെ കഴിവ് ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് മുന്‍ താരം പറഞ്ഞു.
ചേതശ്വര്‍ പൂജാരിയും രാഹുല്‍ ദ്രാവിഡും കളിക്കുന്ന സമീപനം തുടരാന്‍ അദ്ദേഹം ഗില്ലിനോട് ആവശ്യപ്പെട്ടു. സ്പിന്നര്‍മാര്‍ക്ക് എതിരെ കളിക്കുമ്പോള്‍ മൃദു സമീപനം പാലിക്കണമെന്ന് അദ്ദേഹം ഗല്ലിനോട് ആവശ്യപ്പെട്ടു.
‘സമ്മര്‍ദ്ദം വര്‍ദ്ധിച്ചപ്പോള്‍ അവന്‍ നന്നായി പാടുപെട്ടു. അത് പഠിക്കേണ്ടത് നിര്‍ണായകമാണ്. സ്പിന്‍ വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ പിച്ചില്‍ പ്രത്യേകിച്ച് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. പൂജാരയോ ദ്രാവിഡോ ആ പൊസിഷനില്‍ കളിക്കുമ്പോള്‍ അവര്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട്. സ്പിന്നര്‍മാരെ മൃദുവായി കൈത്തണ്ട ഉപയോഗിച്ച് കളിക്കുന്നതിന് ഊന്നല്‍ നല്‍കുക,’ അനില്‍ കുംബ്ലെ ന്യൂസ് 18നോട് പറഞ്ഞു.
Content Highlight: Anil Kumble Talks About Shubhman Gill