| Saturday, 18th September 2021, 2:01 pm

അനില്‍ കുംബ്ലൈയെ ഇന്ത്യന്‍ ഹെഡ് കോച്ചാക്കാന്‍ ബി.സി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ഹെഡ് കോച്ചാക്കാന്‍ ബി.സി.സി.ഐ. നിലവിലെ ഹെഡ് കോച്ചായ രവി ശാസ്ത്രിക്ക് പകരം അനില്‍ കുംബ്ലെയെ നിയമിക്കാനാണ് ബി.സി.സി.ഐ തീരുമാനം.

ഈ വര്‍ഷം നടക്കാന്‍ ഇരിക്കുന്ന ടി-ട്വന്റി ലോകകപ്പിന് ശേഷമാണ് രവി ശാസ്ത്രി സ്ഥാനം ഒഴിയുന്നത്. ഇതിന് പിന്നാലെയാകും അനില്‍ കുംബ്ലെയെ നിയമിക്കുന്നത്. ഐക്യകണ്‌ഠേനയാണ് കുംബ്ലെയെ ബി.സി.സി.ഐ തെരഞ്ഞെടുത്തത്.

അതേസമയം തീരുമാനം അനില്‍ കുംബ്ലൈ അംഗീകരിച്ചിട്ടുണ്ടോയെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. 2016ല്‍ കുംബ്ലെയെ ഇന്ത്യന്‍ കോച്ചായി തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ നായകന്‍ വീരാട് കൊഹ്‌ലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് 2017 കുംബ്ലെക്ക് സ്ഥാനം ഒഴിയേണ്ടി വന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

കുംബ്ലെയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. ടീം ക്യാപറ്റന്മാരില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നതിനാല്‍ കരുത്തുറ്റ വ്യക്തിയെ തന്നെ വേണമെന്നാണ് ബി.സി.സി.ഐയുടെ തീരുമാനം.

രവി ശാസ്ത്രിയുടെ കോച്ചിങ്ങ് കാലവധി അവസാനിക്കാനായതിനാല്‍ വിദേശ കോച്ചുമാരെ ബി.സി.സി.ഐ തെരഞ്ഞിരുന്നു. കൊവിഡിനെ തുടര്‍ന്ന് ബയോ ബബിള്‍ പാലിക്കാനുള്ള ബുദ്ധിമുട്ട് ചുണ്ടിക്കാട്ടിയാണ് പലരും വിസമതിച്ചത്.

രാഹുല്‍ ദ്രാവിഡിനെയും സമീപിച്ചിരുന്നെങ്കിലും ദേശീയ ക്രിക്കറ്റ് അകാദമിയുടെ ഡയറക്ടറായി തന്നെ തുടരാനാണ് തീരുമാനം എന്നാണ് രാഹുല്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ബി.സി.സി.ഐ കുംബ്ലെയെ സമീപിച്ചത്.

ഇന്ത്യന്‍ കോച്ചിങ്ങ് സ്ഥാനം രാജിവെച്ചത്തിന് പിന്നാലെ 2019ല്‍ ഐ.പി.എല്‍ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ ഭാഗമാണ് കുംബ്ലെ. നേരത്തെ കുംബ്ലെയുടെ കോച്ചിങ്ങ് രീതികളെ കൊഹ്‌ലി വിമര്‍ശിച്ചിരുന്നു. ഒന്നും എതിര്‍ക്കാനാവാത്ത വിധമാണ് കൊഹ്‌ലിയുടെ സ്വഭാവം എന്നായിരുന്നു കുംബ്ലൈ പറഞ്ഞത്.

ഈ വര്‍ഷം നടക്കുന്ന ടി-ട്വന്റി ലോകകപ്പ് ഉള്‍പ്പടെ 2 വര്‍ഷത്തിനുള്ളില്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ നേരിടാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. 2021 ടി-ട്വന്റി ലോകകപ്പോട് കൂടി കൊഹ്‌ലി  ടി-ട്വന്റി നായക സ്ഥാനം ഒഴിയുന്നമെന്ന് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Anil kubmle might be Indian Cricket Team Coach – report says

We use cookies to give you the best possible experience. Learn more