ജെറമി റെന്നറിനൊപ്പം അടുത്ത ഹോളിവുഡ് സീരീസില്‍ ഉണ്ടാകുമെന്ന് വെളുപ്പെടുത്തി നടന്‍ അനില്‍ കപൂര്‍. ട്വിറ്ററിലൂടെയാണ് താരം ഈ വിവരം പങ്കുവെച്ചത്. ഡിസ്‌നി നിര്‍മിക്കുന്ന റെന്നവേഷന്‍സ് എന്ന വെബ് സീരീസിലാണ് ജെറമി റെന്നിനൊപ്പം അനില്‍ കപൂര്‍ അഭിനയിക്കുന്നത്.
ഡിസ്‌നിക്ക് വേണ്ടിയുള്ള പുതിയ സീരീസില്‍ താന്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണ് എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഒ.ടി.ടി പ്ലാറ്റഫോമുകള്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും അതൊരു പുതിയ മേഖലയാണെന്നും അദ്ദേഹം പറഞ്ഞു. അതില്‍ അഭിനയിക്കാനായി താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അനില്‍ കപൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
You’re too kind @shekharkapur☺️ OTT is a whole new beast and I love it. As for what’s next international I am looking forward to Jeremy Renner’s Rennervations for Disney…Hopefully I’ll continue living up to your words! https://t.co/9CIRWXyKar
— Anil Kapoor (@AnilKapoor) February 17, 2023
‘ഒ.ടി.ടി എന്നത് ഒരു പുതിയ മേഖലയാണ്. ഡിസ്‌നിക്ക് വേണ്ടിയുള്ള റെന്നോവേഷന്‍ എന്ന പുതിയ സീരീസില്‍ ജെറമി റെന്നയുടെ കൂടെ അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ അനില്‍ കപൂര്‍ ട്വീറ്റ് ചെയ്തു.
‘ദി നൈറ്റ് മാനേജര്‍’ എന്ന സ്‌പൈ ഡ്രാമ സീരീസിലെ അഭിനയത്തിന് അനില്‍ കപൂറിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. സ്ലംഡോഗ് മില്യണയര്‍, 24, മിഷന്‍: ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോള്‍ തുടങ്ങിയ ഹോളിവുഡ് പ്രൊജെക്റ്റുകളില്‍ അനില്‍ കപൂര്‍ അഭിനയിച്ചിട്ടുണ്ട്.
അനിലും ജെറമിയും ‘മിഷന്‍: ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോളി’ല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, അവര്‍ ഒരുമിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിരുന്നില്ല. മഞ്ഞുവീഴ്ചയില്‍ ജെറമിക്ക് ഗുരുതരമായി പരിക്കേറ്റപ്പോള്‍, എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അനില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു
content highlight: anil kapoor in disney new series