Kerala News
അനില്‍കാന്ത് പുതിയ പൊലീസ് മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 30, 05:15 am
Wednesday, 30th June 2021, 10:45 am

തിരുവന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ദല്‍ഹി സ്വദേശിയാണ് അനില്‍ കാന്ത്. ഏഴ് മാസം മാത്രമാണ് അനില്‍ കാന്തിന് കാലാവധിയുള്ളത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ പൊലീസ് മേധാവിയാകും അദ്ദേഹം.

മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം. നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണറായാണ് അദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്. 1988 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി., വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ ഫോഴ്സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍കാന്ത് നിര്‍വഹിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 


CONTENT HIGHLIGHTS: Anil Kant is the new police chief in Kerala