| Thursday, 1st February 2024, 5:42 pm

മമ്മൂട്ടിയുടെ ആ ബിഗ് ബജറ്റ് ചിത്രം വന്നതോടെ മോഹന്‍ലാലിന്റെ വേലുത്തമ്പി ദളവ വേണ്ടെന്നുവെച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് ചരിത്ര സിനിമകൾ മലയാളത്തിൽ ഇറങ്ങി വിജയിച്ചിട്ടുണ്ട്. മോഹൻലാലിനെ വെച്ച് വേലുത്തമ്പി ദളവയുടെ ചരിത്രം സിനിമയാക്കാൻ ശ്രമിച്ചിരുന്നു എന്നാണ് നിർമാതാവ് അനിൽ അമ്പലക്കര പറയുന്നത്.

മുമ്പ് വേലുത്തമ്പി ദളവയെന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്നും എന്നാൽ മോഹൻലാലിനെ വെച്ച് അതിന്റെ പുതിയ വേർഷൻ ആയിരുന്നു തങ്ങൾ പ്ലാൻ ചെയ്തതെന്നും അനിൽ അമ്പലക്കര പറഞ്ഞു.

അതിനിടയിലാണ് മമ്മൂട്ടിയുടെ പഴശ്ശിരാജ ഇറങ്ങിയതെന്നും അതൊരുപാട് പണം മുടക്കിയ ചിത്രം ആയതിനാൽ അതുപോലെ പണം മുടക്കാൻ തങ്ങൾക്ക്‌ കഴിയാത്തത് കൊണ്ട് ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും മാസ്റ്റർ ബിനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘വേലുത്തമ്പി ദളവ നേരെത്തെ വന്നിട്ടുണ്ട്. എന്നാൽ അതിന്റെ ഒരു പുതിയ വേർഷൻ മോഹൻലാലിനെ വെച്ച് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. അതിന് വേണ്ടി ശ്രമം നടത്തി. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒക്കെ ഏകദേശം ആയതായിരുന്നു. പക്ഷെ അപ്പോഴേക്കാണ് മമ്മൂട്ടിയുടെ പഴശ്ശിരാജയൊക്കെ വരുന്നത്.

പഴശ്ശിരാജ ഭയങ്കര പണം മുടക്കിയ ചിത്രമായിരുന്നു. എന്നാൽ ആ രീതിയിൽ പണം മുടക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. ആ സമയത്ത് തന്നെ ഞങ്ങൾ ഇത് പ്ലാൻ ചെയ്തത് കണ്ട്, വേറെ വേലുത്തമ്പി വരുന്നുവെന്ന് പറഞ്ഞ് മറ്റു ചിലരും രംഗത്തെത്തി.

അങ്ങനെയാണ് മെല്ലെ അത് മുടങ്ങി പോയത്. അല്ലെങ്കിൽ ആ സിനിമ അന്ന് സംഭവിക്കുമായിരുന്നു. വേറേ രീതിയിലൊരു ചരിത്രമായിരുന്നു വേലുത്തമ്പിക്ക്‌ ആ ചിത്രത്തിലൂടെ ഞങ്ങൾ നൽകാൻ ഉദ്ദേശിച്ചത്,’ അനിൽ അമ്പലക്കര പറയുന്നു.

Content Highlight: Anil Ambalakara Talk About Veluthambi Dalava Movie Starred By Mohanlal

Latest Stories

We use cookies to give you the best possible experience. Learn more