പരിശോധനാഫലം വന്നു; അനില്‍ അക്കരയ്ക്കും ടി.എന്‍ പ്രതാപനും കൊവിഡ് നെഗറ്റീവ്
തിരുവനന്തപുരം: ടി.എന്‍ പ്രതാപന്‍ എം.പിയ്ക്കും അനില്‍ അക്കര എം.എല്‍.എയുടെയും കൊവിഡ് ഫലങ്ങള്‍ നെഗറ്റീവ്. പരിശോധനാഫലം ഇരുവരെയും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ ഓഫീസുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇരുവരും.
മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈന്‍ വേണ്ടന്ന തൃശൂരിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ ടി.എന്‍ പ്രാതാപന്‍ എം.പിയും അനില്‍ അക്കര എം.എല്‍.എയും ഓഫീസുകളില്‍ നിരാഹാര സമരം നടത്തുകയാണ്.
വാളയാറില്‍ കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി യു.ഡി.എഫ് ജനപ്രതിനിധികളെ കണ്ടുവെന്ന വാദം ശരിവെക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ എ.സി മൊയ്തീനെ ഒഴിവാക്കി യു.ഡി.എഫ് നേതാക്കളെ മാത്രം ക്വാറന്റൈനിലാക്കുന്ന നടപടി വിവേചനപരമാണ് എന്ന് ആരോപിച്ചാണ് നേതാക്കള്‍ നിരാഹാര സമരമിരിക്കുന്നത്.
അതേസമയം വാളയാറില്‍ അതിര്‍ത്തി കടന്നെത്തിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികളായിരുന്ന രമ്യ ഹരിദാസ് വി.കെ ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍ എന്നീ എം.പിമാരോടും എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര തുടങ്ങിയവരോടും ക്വാറന്റീനില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക