|

വീടിന് നേരെ ബി.ജെ.പി ആക്രമണമെന്ന് അനില്‍ അക്കര;'ഭീഷണി മുഴക്കി താമര വരച്ചു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ വീടിന് മുന്നില്‍ ബി.ജെ.പിക്കാര്‍ അക്രമം അഴിച്ചുവിട്ടതായി അനില്‍ അക്കര എം.എല്‍.എ. വീടിന് മുന്നില്‍ താമര വരച്ച് വെച്ചതായും അനില്‍ അക്കര പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ സമയം എന്റെ വീടിനു മുന്നില്‍ ബി.ജെ.പി അക്രമം.,
വീടിമുന്നില്‍ ഭീഷണി മുഴക്കി താമര വരച്ചു,’ അനില്‍ അക്കര ഫേസ്ബുക്കിലെഴുതി.

വീടിന് നേരെ അക്രമം അഴിച്ച് വിട്ട പ്രതികളെ പൊലീസ് പിടിച്ച് കൊണ്ട് പോയെന്നും താമര മായ്ച്ച് കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാരാണ് നാട്ടിലെ പ്രധാന കഞ്ചാവ് വലിക്കാരെന്നും അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റിന്റെ കീഴില്‍ കമന്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക